Email storage space full message; Kerala Police warns against scam.

ഇ-മെയിലില്‍ സ്റ്റോറേജ് സ്‌പേസ് തീര്‍ന്നെന്ന് പറഞ്ഞ് സന്ദേശം; തട്ടിപ്പില്‍ വീഴരുതെന്ന് കേരള പൊലീസ്

hop thamarassery poster

Kochi: ഇ-മെയിലില്‍ Storage space തീര്‍ന്നതിനാല്‍ അക്കൗണ്ട് റദ്ദാക്കുമെന്ന പേരില്‍ പുതിയതരം തട്ടിപ്പ്. ജി-മെയില്‍ അക്കൗണ്ട് ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് പുതിയതരം തട്ടിപ്പ്. Account restore ചെയ്യാനായി ഇ-മെയിലിനോടൊപ്പം ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ഇത്തരം തട്ടിപ്പില്‍ വീഴരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.

‘സന്ദേശത്തോടൊപ്പം ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടി തട്ടിപ്പുകാരുടെ വെബ്‌സൈറ്റിലേക്ക് എത്തുകയും അതുവഴി നിങ്ങളുടെ കമ്ബ്യൂട്ടറിലേക്ക് വൈറസുകളെ മാല്‍വെയറുകളും കയറാനോ അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതോടുകൂടി പണം നഷ്ടപ്പെടാനോ സാധ്യതയുണ്ട്. ക്ലിക്ക് ചെയ്യാനും സാധ്യതയുണ്ട്. ഓര്‍ക്കുക ഇത്തരത്തിലുള്ള ഇ-മെയില്‍ ലഭിച്ചാല്‍ ഉടന്‍തന്നെ ഗൂഗിള്‍ അക്കൗണ്ട് സെറ്റിംഗ്‌സില്‍ സ്റ്റോറേജ് വിവരങ്ങള്‍ പരിശോധിക്കുക. ഒരിക്കലും ഇ-മെയില്‍ വഴി ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്’- കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

കുറിപ്പ്:

ഈമെയിലില്‍ സ്റ്റോറേജ് സ്‌പേസ് തീര്‍ന്നതിനാല്‍ നിങ്ങളുടെ അക്കൗണ്ട് റദ്ദാക്കുമെന്ന പേരില്‍ പുതിയതരം തട്ടിപ്പ്. ജിമെയില്‍ അക്കൗണ്ട് ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് പുതിയതരം തട്ടിപ്പ്.

അക്കൗണ്ട് റീസ്റ്റോര്‍ ചെയ്യാനായി ഇമെയിലിനോടൊപ്പം ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം

സന്ദേശത്തോടൊപ്പം ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടി തട്ടിപ്പുകാരുടെ വെബ്‌സൈറ്റിലേക്ക് എത്തുകയും അതുവഴി നിങ്ങളുടെ കമ്ബ്യൂട്ടറിലേക്ക് വൈറസുകളെ മാല്‍വെയറുകളും കയറാനോ അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതോടുകൂടി പണം നഷ്ടപ്പെടാനോ സാധ്യതയുണ്ട്.

ഗൂഗിളിന്റെ പേരില്‍ വരുന്ന സന്ദേശം ആയതിനാല്‍ പലരും വിശ്വസിക്കാനും ലിങ്കില്‍ ക്ലിക്ക് ചെയ്യാനും സാധ്യതയുണ്ട്. ഓര്‍ക്കുക ഇത്തരത്തിലുള്ള ഈമെയില്‍ ലഭിച്ചാല്‍ ഉടന്‍തന്നെ ഗൂഗിള്‍ അക്കൗണ്ട് സെറ്റിംഗ്‌സില്‍ സ്റ്റോറേജ് വിവരങ്ങള്‍ പരിശോധിക്കുക ഒരിക്കലും ഇമെയില്‍ വഴി ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്.

സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍തന്നെ 1930 എന്ന നമ്പറിൽ വിവരം അറിയിക്കുക.

 

 

 


Kochi: A new type of scam is targeting Gmail users, claiming that their email storage is full and their account will be deactivated. The fraudulent email instructs users to click on a link to restore their account. Kerala Police has issued a warning against falling for such scams.

Clicking the link redirects users to a scam website, which can install malware on their computer or steal banking details, leading to financial loss. Since the email appears to be from Google, many users may trust it and click the link.

Kerala Police advises users to check their Google account settings for storage details instead of clicking on suspicious links. If anyone falls victim to such financial fraud, they should immediately report it by calling 1930.

 

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test