Engapuzha ഡ്രൈനെജ് നിർമാണം അശാസ്ത്രീയമെന്ന് പരാതി

hop thamarassery poster

Puthuppady: ഈങ്ങാപ്പുഴയിൽ നാഷണൽ ഹൈവെ ഡ്രൈനെജ് പണിതത് അശാസ്ത്രീയമായും പഴയ ഡ്രൈനെജ് ന്റെ മുകളിൽ മിനുക്ക് പണി ആണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി യുത്ത് വിംഗ് ആരോപിച്ചു. പഴയ ഡ്രൈനെജ് പൂർണ്ണമായും പുതുക്കി പണിയേണ്ടിടത് പഴയ ഡ്രൈനേജിന്റെ മുകളിൽ കോൺഗ്രീറ്റ് ചെയ്തു സ്ലാബ് ഇട്ടത് അഴിമതിക്ക് വേണ്ടി ആണ്. തെളിവ് സഹിതം നഷ്ണൽ ഹൈവെ അതോറിറ്റി വിജിലൻസ് വിംഗ് ന് പരാതി നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡ്രൈനേജിലേക്ക് മഴവെള്ളം കടക്കാത്ത രീതിയിൽ നിർമിച്ചത് കൊണ്ട് അങ്ങാടിയിൽ മഴയിൽ വെള്ളകെട്ട് രൂപപ്പെടുകയും ഡ്രൈനെജ് പൂർണ്ണമായും ക്ലിയർ ആവാത്തത് നാൽ വെള്ളം അങ്ങാടിയിൽ പരന്നു ഒഴുകുന്ന അവസ്ഥയുമാണ് നിലവിൽ ഉള്ളത്.

 

മാത്രമല്ല പണി കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞും ഡ്രൈനേജിന്റെ അരികിൽ റോഡിനോട് ചേർത്ത് കോൺക്രീറ്റ് ചെയ്തു വൃത്തി ആക്കാൻ തയ്യാറായിട്ടില്ലാത്തത് കോടികൾ ഉപയോഗിച്ച് നടത്തിയ ഈ നിർമാണം അങ്ങാടിയുടെ വൃത്തിയും മനോഹാരിതയും നേരത്തെതിലും മോശമായ അവസ്ഥയിൽ ആക്കിയെന്ന് നേതാക്കൾ ആരോപിച്ചു. പ്രസിഡന്റ് ജംഷി മിക്കി അധ്യക്ഷതവഹിച്ച യോഗത്തിൽ കമറുദ്ധീൻ അടിവാരം, ഷമീം അബ്ദുറഹിമാൻ, റിയാസ് മോയിനാസ്, ഇല്ല്യാസ്, ഷമീർ, ഹാരീസ്, അമീർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സൻഫീർ ഹാപ്പി സ്വാഗതവും നജീബ് നന്ദിയും പറഞ്ഞു.

 

 


At Engapuzha, the Youth Wing of the Vyapari Vyavasayi Ekopana Samithi alleged that the National Highway drainage construction was unscientific and poorly executed. They claimed that instead of rebuilding the old drainage system, concrete was layered over it for corrupt gains. As a result, rainwater fails to flow properly, causing waterlogging in the market area. Despite spending crores, the project has worsened cleanliness and aesthetics. The group plans to file a complaint with the National Highway Authority’s Vigilance Wing. Several local leaders raised these concerns in a recent meeting.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test