Engapuzha: പയോണ ഖുവ്വത്തുല്‍ ഇസ്ലാം മഹല്ല് കമ്മറ്റിയും, കൊണ്ടോട്ടി ഷിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ കിഡ്നി രോഗ നിര്‍ണ്ണയ ക്യാമ്പും, ബോധവല്‍ക്കരണ ക്ലാസും ഇന്ന് പയോണ ജുമാ മസ്ജിദ് പരിസരത്ത് നടക്കും.
കൂടാതെ രക്ത നിര്‍ണ്ണയ ക്യാമ്പ്, ദന്തരോഗ നിര്‍ണ്ണയം, ഷുഗര്‍, പ്രഷര്‍ ചെക്കപ്പുകളും സൗജന്യമായി നടക്കും. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയുക. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് തുടര്‍ ചികില്‍സ ആവശ്യമെങ്കില്‍ പ്രത്യേക ഇളവുകള്‍ ലഭ്യമാകുമെന്ന് സംഘാടക സമിതി അറിയിച്ചു.