Aluva: Ernakulam ആലുവയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടി ഗർഭിണിയായി. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയാണ് ഗർഭിണിയായത്. ബന്ധുവായ 18 വയസുള്ള വിദ്യാർത്ഥിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നു. പെൺകുട്ടിയിൽ നിന്നും പൊലീസ് വിശദമായ മൊഴിയെടുത്തു. പെൺകുട്ടി എട്ടു മാസം ഗർഭിണിയെന്നാണ് പൊലീസ് നൽകുന്ന വിവരം. പത്താം ക്ലാസ് പരീക്ഷ കഴിയും വരെ വീട്ടുകാരും, കുട്ടി പഠിച്ച ആലുവയിലെ സ്കൂളും വിവരം മറച്ചു വച്ചോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ ബന്ധുവിനതിരെ POCSO വകുപ്പുകൾ ചുമത്തി കേസ് എടുത്തു.
Aluva, Ernakulam – A minor girl studying in the 10th grade has been found pregnant. The police have launched an investigation focusing on an 18-year-old student, who is a relative of the girl. The authorities have recorded a detailed statement from the victim.
According to police reports, the girl is eight months pregnant. There is also suspicion that the family and the school in Aluva, where the girl studied, may have concealed the information until she completed her exams. A case has been registered against the relative under the POCSO Act.