Kalpatta, പന്ത്രണ്ട് വിദ്യാർഥികൾക്ക് കൂടി പരീക്ഷാ വിലക്ക്.

hop thamarassery poster
Kalpatta: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥിന്‍റെ മരണത്തിൽ 12 വിദ്യാർഥികൾക്കെതിരെ കൂടി നടപടി. പത്ത് വിദ്യാർഥികളെ ഒരു വർഷത്തേക്ക് വിലക്കി. ഇവർക്ക് ക്ലാസിൽ പങ്കെടുക്കാനോ പരീക്ഷ എഴുതാനോ സാധിക്കില്ല. പ്രതികൾ ഭീഷണിപ്പെടുത്തിയപ്പോൾ മർദ്ദിച്ചവരാണ് ഇവർ.

മറ്റ് രണ്ട് പേർക്ക് ഒരു വർഷത്തേക്ക് ഇന്‍റേണല്‍ പരീക്ഷ എഴുതുന്നതിലാണ് വിലക്ക്. മർദ്ദനമേറ്റതായി കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാത്തതിനാണു നടപടി. ഈ 12 വിദ്യാർഥികളേയും ഹോസ്റ്റലിൽ നിന്നു പുറത്താക്കി.

ഹോസ്റ്റലിലെ വിദ്യാർഥികൾക്കെതിരെയും നടപടിയുണ്ട്. അക്രമം കണ്ടു നിന്ന മുഴുവൻ പേരെയും ഏഴ് ദിവസം കോളജിൽ നിന്നു സസ്പെൻ‍ഡ് ചെയ്തു. ഈ ദിവസങ്ങളിൽ ഹോസ്റ്റലിലും പ്രവേശിക്കാൻ കഴിയില്ല. സംഭവം നടന്ന 16, 17, 18 തീയതികളിൽ ഹോസ്റ്റലിൽ ഉണ്ടായിരുന്നവർക്കെതിരെയാണ് ശിക്ഷ.

റാ​ഗിങ് വിരുദ്ധ സമിതിയുടേതാണ് നടപടി. വിദ്യാർഥികൾക്ക് വേണമെങ്കിൽ വിസിക്ക് അപ്പീൽ നൽകാമെന്നു ആഭ്യന്തര പരാതി പരിഹാര സമിതി വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ കേസിലെ മുഖ്യപ്രതികളടക്കമുള്ള 19 പേർക്കു മൂന്ന് വർഷത്തേക്ക് പഠന വിലക്ക് ഏർപ്പെടുത്തിയതിനു പിന്നാലെയാണ് മറ്റുള്ളവർക്കു എതിരെയും നടപടിയെടുത്തത്. ഇവർക്ക് ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും മൂന്ന് വർഷം പ്രവേശനം നേടാൻ സാധിക്കില്ല.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test