Kalpetta: ലഹരി മരുന്ന് പരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. ബാവലി ചെക്ക് പോസ്റ്റിലാണ് സംഭവം. വാഹനം നിർത്താൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ച് വീഴുത്തുകയായിരുന്നു. സിവിൽ പൊലീസ് എക്സൈസ് ഓഫീസർ ജയ്മോനാണ് പരിക്കേറ്റത്. തലക്കും താടിയെല്ലിനും സാരമായ പരിക്കേറ്റു. മൂന്ന് പല്ലുകൾ നഷ്ടമായി.
പ്രതി അഞ്ചാംമൈൽ സ്വദേശി ഹൈദറെ പൊലീസ് പിടികൂടി. മുൻപും ലഹരി കടത്ത് കേസിൽ പിടിയിലായ ആളാണ് ഇയാളെന്നാണ് വിവരം. അന്തർസംസ്ഥാനങ്ങളിൽ നിന്നും വയനാട് വഴി ലഹരി മരുന്ന് കടത്ത് കൂടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
Kalpetta: Excise officer attacked during a drug inspection at Bavali Check Post. The incident occurred when an officer signaled a vehicle to stop, but the driver deliberately ran him over.
The injured officer, Civil Police Excise Officer Jaymon, suffered serious head and jaw injuries, losing three teeth in the attack. The accused, Haider, a native of Anjammile, was arrested by the police. Reports suggest that he had previous drug smuggling cases against him. The inspection was conducted following intelligence reports about increasing drug trafficking through Wayanad from other states.