പ്രായപൂർത്തിയാകാത്ത മകൻ കാർ ഓടിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച് റീൽ ആക്കി; പിതാവിനെതിരെ കേസ് എടുത്തു

hop thamarassery poster
Nadapuram: രണ്ട് കുട്ടികൾ ഇന്നോവ കാർ ഓടിക്കുന്ന വീഡിയോ ചിത്രീകരിച്ച് റീലാക്കി പിതാവ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു. ഒടുവിൽ നാദാപുരം പാറക്കടവിൽ പതിമൂന്ന് വയസ്സുകാരനായ മകന് ഇന്നോവ കാറോടിക്കാൻ നൽകിയതിന് പിതാവിനെതിരെ വളയം പോലീസ് കേസെടുത്തു.
ചെക്യാട് വേവം സ്വദേശി തേർക്കണ്ടിയിൽ നൗഷാദ് (37) നെതിരെയാണ് വളയം പോലീസ് കേസെടുത്തത്. കാർ വളയം പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒക്ടോബർ മാസം 24 നാണ് കേസിനാസ്പ്പദമായ സംഭവം. വീടിന് മുൻവശത്തെ റോഡിലൂടെ പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിച്ച് പോകുന്ന റീൽസ് വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഈ വീഡിയോ കേരള പോലീസിൻ്റെ ശുഭയാത്ര പോർട്ടലിൽ പരാതിയായി വന്നതോടെ വളയം പോലീസ് അന്വേഷണമാരംഭിക്കുകയും വാഹനം തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

 


Nadapuram: A father filmed a video of two children driving an Innova car, made it into a reel, and shared it on social media. As a result, the Valayam police have registered a case against him for allowing his 13-year-old son to drive the vehicle in Parakkadavu, Nadapuram.

The case was filed against Naushad (37), a resident of Therkkandy, Vevam, Chekyad. The police have also taken the car into custody. The incident in question occurred on October 24.

The reel showing underage children driving the car along the road in front of their house went viral on social media. The issue was later reported through the Kerala Police’s Shubhayatra portal, prompting an investigation by the Valayam police, who identified and seized the vehicle.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test