Thamarassery: താമരശ്ശേരിയിൽ അർദ്ധരാത്രിയുണ്ടായ തീപിടുത്തത്തിൻ്റെ വ്യാപ്തി വർദ്ധിക്കാൻ കാരണമായത് സമീപപ്രദേശങ്ങളിലൊന്നും ഫയർസ്റ്റേഷൻ ഇല്ലാത്തത് കാരണമെന്ന് നാട്ടുകാർ.
രാത്രി 12.20 ഓടെ കെട്ടിടത്തിന് അകത്തു നിന്നും പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് ഓട്ടോ തൊഴിലാളികൾ പോലീസിലും, ഫയർ സർവ്വീസിലും വിവരം അറിയിച്ചിരുന്നു.
15 കിലോമീറ്ററിൽ അധികം ദൂരത്തിൽ മുക്കത്ത് നിന്നും അഗ്നി രക്ഷാ സേന എത്തിച്ചേരാൻ അര മണിക്കൂറോളം എടുത്തു.മറ്റൊരു ഫയർ സ്റ്റേഷനായ നരിക്കുനിയിൽ നിന്നാണ് പുറപ്പെട്ടിരുന്നതെങ്കിൽ ഇതിനേക്കാൾ കൂടുതൽ സമയം എടുക്കുമായിരുന്നു.
തീപിടുത്തം, വെള്ളത്തിൽ മുങ്ങി പോകൽ, പ്രളയം ,അപകടം എന്നിവയുണ്ടാകുന്ന അവസരത്തിൽ എത്രയും വേഗം രക്ഷാപ്രവർത്തനം നടത്തിയാൽ മാത്രമേ ജീവനും, സ്വത്തും സംരക്ഷിക്കാനാവുകയുള്ളൂ.
എന്നാൽ മലയോര മേഖലയുടെ ആസ്ഥാനമായ താമരശ്ശേരിയിൽ ഒരു ഫയർസ്റ്റേഷൻ ആരംഭിക്കുന്നതിനു വേണ്ടി ശ്രമം നടത്താൻ എം എൽ എമാരോ, എം പിമാരോ, രാഷ്ട്രീയ പാർട്ടികളോ ഇതുവരെ മുന്നോട്ട് വന്നിട്ടില്ല.
പ്രളയ മുന്നറിയിപ്പുള്ള താമരശ്ശേരി മേഖലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുന്ന അവസരങ്ങളിൽ മാത്രം മുക്കത്ത് നിന്നും ഒരു വാഹനം താമരശ്ശേരി റസ്റ്റ് ഹൗസിന് മുന്നിൽ കൊണ്ടിടാറാണ് പതിവ്. എന്നിട്ടു പോലും ഒരു സ്ഥിരം സംവിധാനത്തെ കുറിച്ച് ആലോചന നടന്നിട്ടില്ല.
കൽപ്പറ്റ ക്കും കോഴിക്കോട് NGO ക്വാർട്ടേഴ്സിസിനും ഇടയിലുള്ള 75 കിലോമീറ്ററോളം ദൂരത്തിൽ ദേശീയ പാതയിൽ ഒരു ഫയർസ്റ്റേഷൻ പോലും ഇല്ലാ എന്നത് ഏറെ പരിതാപകരമാണ്.
നിരന്തരം അപകടങ്ങൾ ഉണ്ടാവാറുള്ള ചുരം, അടിക്കടി തീ പിടിക്കുന്ന തോട്ടങ്ങൾ, ജലാശയങ്ങളിൽ അകപ്പെടുന്ന ജീവനുകൾ തുടങ്ങിയവയെല്ലാം പരിഗണിച്ച താമരശ്ശേരിയിൽ ഒരു ഫയർസ്റ്റേഷൻ ആരംഭിക്കാനുള്ള നടപടികൾ അടിയന്തിരമായി അധികൃതർ സ്വീകരിക്കണം.