Vadakara: കിണറിൽ കുടുങ്ങിയ വള്ളിക്കാട് സ്വദേശിക്ക് രക്ഷകരായി ഫയർഫോഴ്സ്. തൊടുവയിൽ ശ്രീധരനെയാണ് പുതുജീവതത്തിലേക്ക് ഫയർഫോഴ്സ് തിരിച്ചുകയറ്റിയത്.
ഇന്ന് രാവിലെ 10.55 ഓടെയായിരുന്നു സംഭവം. സമീപത്തെ ഷൈൻ വിഹാറിലെ വീട്ടു കിണറിൽ വീണ ബക്കറ്റ് പുറത്തെടുക്കാൻ ഇറങ്ങിയതായിരുന്നു ശ്രീധരൻ. എന്നാൽ ശ്രീധരൻ തിരിച്ചു കയറാനാവാതെ കിണറിൽ കുടുങ്ങി.
വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വടകരയിൽ നിന്നുമെത്തിയ ഫയർ ആന്റ് റസ്ക്യൂ സേന റസ്ക്യൂ നെറ്റ് ഉപയോഗിച്ച് ഇദ്ധേഹത്തെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു. സ്റ്റേഷൻ ഓഫീസർ പി.ഒ വർഗ്ഗീസിന്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ പി. വിജിത്ത്കുമാർ, സീനിയർ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ അനീഷ് ഒ, ഫയർ ആന്റ് റസ്ക്യൂ ഓഫീസർമാരായ റാഷിദ് എം.ടി, സഹീർ പി.എം, മുനീർ അബ്ദുള്ള, റഷീദ് കെ പി, ഹരിഹരൻ സി, രതീഷ് ആർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Vadakara: The Fireforce came to the rescue of a Vallikkad native who was trapped in a well. Thoduvayil Sridharan was safely brought back to life by the Fire and Rescue team.
The incident occurred today at around 10:55 AM. Sridharan had climbed down into the well of a nearby house named Shine Vihar to retrieve a fallen bucket. However, he was unable to climb back up and got stuck inside the well.
Upon being informed, the Fire and Rescue team from Vadakara arrived at the spot and safely pulled him out using a rescue net. The rescue operation was led by Station Officer P.O. Varghese and included Assistant Station Officer P. Vijithkumar, Senior Fire and Rescue Officer Aneesh O, and Fire and Rescue Officers Rashid M.T, Saheer P.M, Muneer Abdulla, Rasheed K.P, Hariharan C, and Ratheesh R.