Thiruvananthapuram: ഒരു കുടുംബത്തിലെ നാല് പേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. രണ്ട് പേര്‍ മരിച്ചു. തിരുവനന്തപുരം പെരിങ്ങമലയിലാണ് സംഭവം. അച്ഛനും മകളുമാണ് മരിച്ചത്. അമ്മയെയും മകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശിവരാജന്‍(56), മകള്‍ അഭിരാമി (22) എന്നിവരാണ് മരിച്ചത്. കടബാധ്യതമൂലമുള്ള ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വിഴിഞ്ഞം പുളിങ്കുടിയില്‍ ജ്വല്ലറി നടത്തുകയാണ് ശിവരാജൻ.