Adivaram: രക്ഷിതാക്കളിലും കുട്ടികളിലും വായനയും പൊതു വിജ്ഞാനവും പരിപോഷിക്കുന്നതിന്റെ ഭാഗമായി രക്ഷിതാവിനെയും കുട്ടിയെയും ഉൾപ്പെടുത്തി ജീനിയസ് ഹണ്ട് അഭിരുചി ടെസ്റ്റിന്റെ ഒന്നാം ഘട്ട മത്സരം പിടിഎ പ്രസിഡന്റ് ജാഫർ ആലുങ്ങലിന്റെ അധ്യക്ഷതയിൽ പുതുപ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബുഷ്റ ഷാഫി ഉദ്ഘാടനം ചെയ്തു. 4 ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിന്റെ ഒന്നാം ഘട്ട മത്സരത്തിൽ 130 ഓളം രക്ഷിതാക്കൾ പങ്കെടുത്തു.
മത്സരത്തിന്റെ വിധി നിർണയത്തിന് ശേഷം അൻപതോളം രക്ഷിതാക്കൾ രണ്ടാം ഘട്ട മത്സരത്തിലേക്ക് അർഹത നേടി. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും പ്രോത്സാഹന സമ്മാനമായി കൈതപ്പൊയിൽ ഐലൻഡ് പാർക്ക് സ്പോൺസർ ചെയ്ത ഉല്ലാസ യാത്ര ടിക്കറ്റ് വിതരണവും നടത്തി. സി എം സെന്റർ അഡ്മിനിസ്ട്രേറ്റർ വി പി അബ്ദുൽ കരീം, അടിവാരം എൽ പി സ്കൂൾ റിട്ടയേർഡ് അധ്യാപകരായ അബ്ദുൽ മജീദ്, ടിപി പ്രഭാകരൻ, റോസമ്മ തോമസ്, ടി കെ ഉഷ, ശാന്റി ജോസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എച്ച് എം ബിന്ദു സ്വാഗതവും സീനിയർ അസിസ്റ്റന്റ് ഹഫ്സത്ത് നന്ദിയും പറഞ്ഞു.