government-invites-asha-workers-for-discussion

ആശമാരെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ

hop thamarassery poster

Thiruvananthapuram: ആശാ വർക്കേഴ്‌സിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. നാളെ ഉച്ചയ്ക്ക് മൂന്നുമണിക്കാണ് ആരോഗ്യ മന്ത്രി വീണാജോർജിന്റെ ചേമ്പറിൽ ചർച്ച നടക്കുക. സമരസമിതി മുന്നോട്ട് വെച്ചിരിക്കുന്ന കാര്യങ്ങൾ പരിഹരിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുളൂവെന്ന് എസ് മിനി പറഞ്ഞു. ആശാ വർക്കേഴ്‌സുമായി ബന്ധപ്പെട്ടുള്ള ട്രേഡ് യൂണിയൻ രംഗത്തുള്ള സംഘടനകളെക്കൂടി ചർച്ചയ്ക്ക് സർക്കാർ വിളിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച നടത്തുന്നത്.

അതേസമയം, ആശമാരുടെ സമരം 52 -ാം ദിവസം പിന്നിട്ടിരിക്കുകയാണ്. നിരാഹാര സമരം 14-ാം ദിവസവും തുടരുകയാണ്.

 

 


Thiruvananthapuram: The government has invited Asha workers for discussions. The meeting is scheduled to take place tomorrow at 3 PM in the chamber of Health Minister Veena George. S. Mini stated that the strike will only be called off if the demands put forward by the protest committee are addressed. The government has also invited trade unions associated with Asha workers for the discussion. This marks the third time the state government is holding talks with Asha workers.

Meanwhile, the protest by Asha workers has entered its 52nd day, with the hunger strike continuing for the 14th consecutive day.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test