Omassery: കൊടുവള്ളി എം.എൽ.എ.ഡോ:എം.കെ.മുനീറിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗ്രാന്റ് മണ്ഡലം ഫെസ്റ്റിനോടനുബന്ധിച്ച് ഓമശ്ശേരിയിൽ ആരംഭിച്ച ദശദിന കാർഷിക പ്രദർശന വിപണന മേളയുടെ ഭാഗമായി ഓമശ്ശേരിയിൽ സംഘടിപ്പിച്ച കുടുംബോൽസവം ആവേശമായി.ബസ് സ്റ്റാന്റ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്ന കുടുംബോൽസവത്തിലെ നിറഞ്ഞ സദസ്സിൽ കുടുംബിനികളുടേയും കുട്ടികളുടേയും വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി.
ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി ഉൽഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി,സംഘാടക സമിതി വർ.കൺവീനർ പി.വി.സ്വാദിഖ്,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,സൈനുദ്ദീൻ കൊളത്തക്കര,എം.ഷീജ ബാബു,എം.ഷീല,മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.കോമളവല്ലി,കുടുംബശ്രീ ഭാരവാഹികളായ ഷീല അനിൽ കുമാർ,ജുറൈന,നസീമ എന്നിവർ സംസാരിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി സ്വാഗതവും സി.ഡി.എസ്.ചെയർപേഴ്സൺ സുഹറാബി നെച്ചൂളി നന്ദിയും പറഞ്ഞു.
കാർഷിക എക്സ്പോയുടെ ഭാഗമായി ഇന്ന് (വെള്ളി) ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ഓമശ്ശേരിയിൽ വെച്ച് സൗജന്യ മണ്ണ് പരിശോധനാ ക്യാമ്പ് നടക്കും.താൽപര്യമുള്ളവർ 500 ഗ്രാമിൽ കുറയാത്ത വൃത്തിയുള്ള മണ്ണ് ശേഖരിച്ച് രാവിലെ 10 മണിക്ക് മുമ്പായി ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ എത്തിച്ചേരണമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
ഫോട്ടോ:ഓമശ്ശേരിയിൽ കുടുംബോൽസവം ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി ഉൽഘാടനം ചെയ്യുന്നു.