ഒരാഴ്ചയ്ക്കിടെ കാട്ടാന ആക്രമണത്തിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് Wayanad, ഹർത്താൽ. UDF, LDF, BJP, ഹർത്താലിന് ആഹ്വാനം ചെയ്തത്.
ലക്കിടിയില്‍ UDFപ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നു. രണ്ട് പേർ കൊല്ലപ്പെട്ടിട്ടും സർക്കാരും വനം വകുപ്പും അനാസ്ഥ തുടരുന്നുവെന്നാണ് ആരോപിച്ചാണ് UDF പ്രതിഷേധം. വന്യമൃഗശല്യത്തിന് ശ്വാശത പരിഹാരം കാണണമെന്നും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും LDF ആവശ്യപ്പെടുന്നു. കൊല്ലപ്പെട്ട വനംവകുപ്പ് താൽക്കാലിക ജീവനക്കാരൻ പോളിന്റെ മൃതദേഹം ഇന്ന് Wayanad, പുൽപ്പള്ളിയിൽ എത്തിക്കും. ബന്ധുക്കളും നാട്ടുകാരും മുന്നോട്ടു വച്ചിട്ടുള്ള ആവശ്യങ്ങൾ അംഗീകരിച്ചിട്ടില്ലെങ്കിൽ മൃതദേഹവുമായി പ്രതിഷേധത്തിന് ഇറങ്ങാനാണ് തീരുമാനം.