ഹൈസ്‌കൂൾ പ്രവർത്തിസമയത്തിൽ വരുത്തിയ മാറ്റം അടുത്തയാഴ്ച മുതൽ നടപ്പിൽ വരും. രാവിലെയും വൈകീട്ടുമായും 15 മിനിറ്റ് വർധിപ്പിക്കാനാണ് തീരുമാനം. ഇതോടെ ടൈംടേബിൾ പുനക്രമീകരിക്കാൻ വിദ്യാഭ്യാസവകുപ്പ് സർക്കുലർ പുറത്തിറക്കി.
വിദ്യാഭ്യാസ കലണ്ടർ അനുസരിച്ചുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന സർക്കാർ, എയ്ഡഡ്, അൺ-എയ്ഡഡ് (അംഗീകൃതം) സ്‌കൂളുകളിലെ 2025-26 അധ്യയന വർഷത്തിലെ ആറാം പ്രവൃത്തി ദിനം അടിസ്ഥാനപ്പെടുത്തിയുളള കുട്ടികളുടെ കണക്കെടുപ്പ് ഇന്ന് നടക്കും. ജൂൺ 26ന് ലഹരിവിരുദ്ധ പ്രചാരണപരിപാടികൾ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
High school working hours will be extended by 15 minutes in the morning and evening starting next week. The Education Department has issued a circular to revise the timetable. Minister V. Sivankutty stated that activities will follow the academic calendar. A student count based on the sixth working day of the 2025–26 academic year will be conducted today, and anti-drug programs will be held on June 26.