എസ്.എസ്.എൽ.സി പരീക്ഷ തിങ്കളാഴ്ച
തിരുവനന്തപുരം: ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾക്ക് വെള്ളിയാഴ്ച തുടക്കം. 2017 പരീക്ഷ കേന്ദ്രങ്ങളിലായി ഹയർ സെക്കൻഡറിയിൽ ആകെ 8,55,372 പേരാണ് (ഒന്നാംവർഷം 4,14,159, രണ്ടാംവർഷം 4,41,213) പരീക്ഷ എഴുതുന്നത്. ഇതിൽ 1994 എണ്ണം കേരളത്തിലും എട്ട് വീതം കേന്ദ്രങ്ങൾ ഗൾഫിലും ലക്ഷദ്വീപിലും ആറെണ്ണം മാഹിയിലുമാണ്. 57107 പേരാണ് ഒന്നും രണ്ടും വർഷ വി.എച്ച്.എസ്.ഇ (ഒന്നാംവർഷം 27,770, രണ്ടാംവർഷം 29,337) പരീക്ഷ എഴുതുന്നത്. 389 കേന്ദ്രങ്ങളിലാണ്
പരീക്ഷ.
പരീക്ഷകൾ രാവിലെ ഒമ്പതരക്കാണ്
തുടങ്ങുന്നത്. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് നാലിന് തുടങ്ങും. എട്ട്, ഒമ്പത് ക്ലാസുകളിലെ വാർഷിക പരീക്ഷകളും വെള്ളിയാഴ്ച തുടങ്ങും.