Thaliparamba: Thaliparamba പൂവത്ത് ബാങ്ക് കാഷ്യറെ ഭർത്താവ് ബാങ്കില്‍ കയറി വെട്ടിപ്പരിക്കേല്‍പിച്ചു. സാരമായി പരിക്കേറ്റ പൂവം SBI ബ്രാഞ്ചിലെ കാഷ്യർ ആലക്കോട് അരങ്ങം സ്വദേശി അനുപമ(39)യെ Thaliparamba സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ച ഭർത്താവ് അനുരൂപിനെ നാട്ടുകാർ ബാങ്കില്‍ കെട്ടിയിട്ട് പൊലീസിന് കൈമാറി.
Thaliparamba CI ഷാജി പട്ടേരിയുടെ നേതൃത്വത്തില്‍ ബാങ്കിലെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നരമണിയോടെയാണ് സംഭവം. ബാങ്കിലെത്തിയ അനുരൂപ് ഭാര്യയെ പുറത്തേക്ക് വിളിക്കുകയായിരുന്നു. ഇരുവരും സംസാരിക്കുന്നതിനിടെ പ്രകോപിതനായ അനുരൂപ് കൈയില്‍ കരുതിയ വാക്കത്തി ഉപയോഗിച്ച് അനുപമയെ വെട്ടുകയായിരുന്നു.
വെട്ടേറ്റ് ബാങ്കിനകത്തേക്ക് ഓടിക്കയറിയ അനുപമയെ പിന്നാലെയെത്തിയ ഇയാള്‍ വീണ്ടും വെട്ടി. ഈസമയം, യുവതിയെ ബാങ്കിന് പുറത്ത് നിന്ന് വെട്ടുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ ഓടിയെത്തി അനുരൂപിനെ കീഴ്പ്പെടുത്തുകയായിരുന്നു. ഇയാളുടെ കൈകള്‍ കെട്ടിയിട്ട് പൊലീസിന് കൈമാറി. സ്വകാര്യ കാർ വില്‍പനശാലയിലെ ജീവനക്കാരനാണ് അനുരൂപ്. കുറ്റിക്കോലിലാണ് ഇയാള്‍ താമസം.
Thaliparamba: A man attacked his wife, a bank cashier, inside the bank, leaving her seriously injured. Anupama (39), a cashier at the Pooav SBI branch and a native of Arangam, Alakode, was admitted to Thaliparamba Cooperative Hospital with severe injuries. Locals overpowered her husband, Anuroop, who carried out the attack, tied him up, and handed him over to the police.
The police, led by Thaliparamba CI Shaji Patteri, took the accused into custody. The incident occurred around 3:30 PM. Anuroop had arrived at the bank and called his wife outside. During their conversation, he suddenly became aggressive and attacked her with a machete he had brought along.
As Anupama ran inside the bank for safety, Anuroop chased her and struck again. Witnessing the attack from outside, locals rushed in, restrained him, tied his hands, and handed him over to the police. Anuroop is an employee at a private car showroom and resides in Kuttikkol.