implement-teacher-promotions-k-a-t-f

അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: K.A.T.F

hop thamarassery poster
Thamarassery: ജില്ലയിലെ സർക്കാർ, പ്രൈവറ്റ് വിദ്യാലയങ്ങളിൽ ജോലി ചെയ്ത് വരുന്ന അധ്യാപകർക്ക് പ്രൊമോഷൻ നിർത്തിവെക്കണമെന്ന ഉദ്യോഗസ്ഥ- ഭരണപരിഷ്കാര വകുപ്പിൻ്റെ ഉത്തരവ് പിൻവലിച്ച് ഉടൻ പ്രൊമോഷൻ നടപടികൾ നടത്തണമെന്ന് Kerala Arabic Teachers Federation (K.A.T.F) Thamassery ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ഭാഷാ അധ്യാപകർ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങൾ  Kerala Arabic Teachers Federation സർക്കാറിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ പോലും നടത്താതിരിക്കുന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനവും ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള  യാത്രയയപ്പ് സംഗമവും K.A.T.F സംസ്ഥാന പ്രവർത്തക സമിതിയംഗം അബ്ദുറഷീദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് സി.പി. സാജിദ് അധ്യക്ഷത വഹിച്ചു. K.A.T.F റവന്യൂ ജില്ലാ ജനറൽ സെക്രട്ടറി റഫീഖ് മാസ്റ്റർ മണിയൂർ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ടി. നൂറുദ്ദീൻ മാസ്റ്റർ, പി. ഷറഫുദ്ദീൻ മാസ്റ്റർ, വനിതാ വിംഗ് ചെയർപെഴ്സ്ൺ സുലൈഖ ടീച്ചർ, കെ.ടി നാസർ മാസ്റ്റർ ആശംസകൾ നേർന്നു. സർവീസിൽ നിന്ന് വിരമിക്കുന്ന എൻ.കെ അബ്ദുൽ നാസർ മാസ്റ്റർ ( GMUP School Pallipuram), സൈനബ ടീച്ചർ (Holy Family High School Kattippara) മറുപടി പ്രസംഗം നടത്തി. സെക്രട്ടറി ടി. മുഹമ്മദ് മാസ്റ്റർ സ്വാഗതവും ടി.എം നൗഫൽ മാസ്റ്റർ നന്ദിയും പറഞ്ഞു.

 പുതിയ ഭാരവാഹികളായി സി.പി സാജിദ്( പ്രസിഡണ്ട്), പി.കെ അബ്ദുല്ല മാസ്റ്റർ, ഐ.പി.മൂസ്സക്കുട്ടി മാസ്റ്റർ(വൈസ് പ്രസിഡണ്ടുമാർ), ടി. മുഹമ്മദ് മാസ്റ്റർ(സെക്രട്ടറി), ടി.എം നൗഫൽ, എം അബ്ദുൽ ബഷീർ(ജോ:സെക്രട്ടറിമാർ), കെ.ടി. അബ്ദുൽ നാസർ(ട്രഷറർ) എന്നിവരെയും വനിതാ വിംഗ് ചെയർപെഴ്സണായി സി.കെ സുലൈഖടീച്ചർ, കൺവീനറായി എ.കെ ഹഫ്സത്ത് ടീച്ചർ, ട്രഷററായി യു.എ ഷമീമ ടീച്ചർ എന്നിവരെയും തെരഞ്ഞെടുത്തു.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test