ആനക്കാംപൊയിൽ: നടുക്കണ്ടം
പ്രദേശം പുലി ഭീതിയിൽ ഇന്നലെ മൂന്നരയോട് കൂടി
പന്നിഫാമിനോട് ചേർന്നുള്ള സ്ഥലത്ത് ജെസ്റ്റിൽ തോയലിൻ്റെ മകൻ ജെഫ്രിയാണ് പുലിയെ നേരിട്ട് കണ്ടത്. സംഭവമറിഞ്ഞ് ജന പ്രത്രിനിധികളും കർഷക കോൺഗ്രസ് നേതാക്കളും നാട്ടുകാരും സംഭവസ്ഥലത്ത് കുതിച്ചെത്തി വനപാലകരെ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഡപ്യൂട്ടി റെയ്ഞ്ചറടക്കമുള്ള വനപാലകരുമായി ചർച്ച നടത്തി ക്യാമറ സ്ഥാപിച്ചു. സ്ഥലത്ത് കർഷക കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. ഉടൻ തന്നെ പുലിയെ പിടികൂടാനുള്ള കൂട് സ്ഥാപിക്കുമെന്ന് ഡെപ്യൂട്ടിറെയ്ഞ്ചർ ജനപ്രതിനിധികൾക്ക് ഉറപ്പ് നൽകി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കളത്തൂർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് മനോജ് വാഴേപ്പറമ്പിൽ, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഷിജു ചെമ്പനാനി, ജില്ലാകമ്മിറ്റി ഭാരവാഹികളായ ജിതിൻ പല്ലാട്ട്, ജുബിൻ മണ്ണിക്കുശുമ്പിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ മഞ്ചു ഷിബിൻ, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ രാജു അമ്പലത്തിങ്കൽ, രാമചന്ദ്രൻ കരിമ്പിൽ, കർഷക കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹികളായ ബേബിച്ചൻ കൊച്ചുവേലിക്കകത്ത്, സജിമോൻ കൊച്ചുപ്ലാക്കൽ, ബിജു കുരീക്കാട്ടിൽ, ഡപ്യൂട്ടിറെയ്ഞ്ചർ ഷാജു, ഫോറസ്റ്റ്ർ ബെഷീർ, RRT അംഗങ്ങൾ പ്രദേശവാസികളും സ്ഥലം സന്ദർശിച്ച് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നു.