mk muneer

Kattippara, ഫാമിലി ഹെൽത്ത് സെൻ്റർ പ്രവർത്തി ഉദ്ഘാടനം,തെറ്റിദ്ധാരണ പരത്താനുള്ള നീക്കം വിലപ്പോകില്ല : ഡോ.എം.കെ മുനീർ

hop thamarassery poster

Thamarassery: Kattippara പഞ്ചായത്തിലെ വെട്ടി ഒഴിഞ്ഞ തോട്ടത്തിൽ കുടുംബ ആരോഗ്യ കേന്ദ്രം കഴിഞ്ഞ ദിവസം ഉൽഘാടനം ചെയ്തതുമായി ബന്ധപ്പെട്ട് ഇടതു പക്ഷം ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ നടത്തുന്ന ശ്രമം വിലപ്പോകില്ലെന്ന് Dr. MK മുനീർ MLA പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ MLA യുടെ കാലത്ത് വെട്ടി ഒഴിഞ്ഞ തോട്ടം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനെ ഫാമിലി ഹെൽത്ത് സെൻ്ററായി പ്രഖ്യാപിച്ചത്. എന്നാൽ ഇത് പ്രഖ്യാപനത്തിൽ ഒതുങ്ങി എന്നല്ലാതെ യാതൊരു തുടർ നടപടികളുമുണ്ടായില്ല. ഒരു നടപടിയുമുണ്ടാകാതെ പ്രവർത്തി ഉൽഘാടനം എന്ന മാമാങ്കം നടത്തി. അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയെ കൊണ്ട് ഓൺലൈനായി പ്രവർത്തി ഉൽഘാടനം നടത്തുകയായിരുന്നു അന്നത്തെ കൊടുവള്ളി എം.എൽ.എയും ഇടതു പക്ഷവും.

ഏതൊരു സർക്കാർ നിർമ്മാണത്തിന്റെ പ്രവർത്തി ഉൽഘാടനം ചെയ്യണമെങ്കിൽ പ്രവർത്തി എ.എസ്. ആവുക, ടി.എസ്. ആവുക അതിന് ശേഷം ടെന്റർ വിളിക്കുക, അതിന് ശേഷം വർക്ക് ഒരു കോൺട്രാക്ടർ ഏറ്റെടുക്കുക, എഗ്രിമെന്റ് വെക്കുക തുടങ്ങിയ പ്രധാന കാര്യങ്ങൾ നടക്കേണ്ടതായിട്ടുണ്ട്. മുൻ ആരോഗ്യ മന്ത്രി പ്രവർത്തി ഉൽഘാടനം ചെയ്തപ്പോൾ ഈ നടപടി ക്രമങ്ങൾ ഏതെങ്കിലും ഒന്ന് നടന്നിരുന്നോ എന്ന് വ്യാജ പ്രചാരണം നടത്തുന്നവർ തുറന്ന് പറയണം മുനീർ പറഞ്ഞു.

താൻ MLA ആയ ശേഷമാണ് കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ച കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഫാമിലി ഹെൽത്ത് സെൻ്ററാക്കാനുള്ള നിരന്തര ശ്രമം തുടർന്നത്. ഒരു പ്രവർത്തി തുടങ്ങാനുള്ള മുഴുവൻ നടപടി ക്രമങ്ങളും പൂർണ്ണമായും പൂർത്തിയാക്കിയതിന് ശേഷമാണ് പ്രവർത്തി ഉൽഘാടനം നടത്തിയത്. ബിരിയാണി ചലഞ്ച് അടക്കം ഗ്രാമ പഞ്ചായത്തും നാട്ടുകാരും വലിയ ജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഈ സംരംഭത്തെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ഉപയോഗിച്ചത് ശരിയായില്ല. മുനീർ പറഞ്ഞു

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test