വ്യക്തിത്വ വികസന ക്ലബ്‌ രൂപതാ തല ഉദ്ഘാടനം Pullurampara എച്ച്. എസിൽ.

hop thamarassery poster
Pullurampara: താമരശ്ശേരി രൂപതാ ലഹരി വിരുദ്ധ സമിതിയുടെയും രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെയും ആഭിമുഖ്യത്തിൽ സ്കൂളുകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ വികസന ക്ലബ്‌ രൂപതാ തല ഉദ്ഘാടനം പുല്ലൂരാം പാറ ഹൈ സ്കൂളിൽ വെച്ച് നടന്നു.
സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ക്ലിൻസ് വെട്ടുകല്ലേൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അനിൽ കുമാർ എ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.
പി ടി എ പ്രസിഡന്റ്‌ വിൽസൺ താഴത്തു പറമ്പിൽ, വ്യക്തിത്വ വികസന ക്ലബ്‌ കോർഡിനേറ്റർ ടി ടി തോമസ്, ലഹരി വിരുദ്ധ സമിതി രൂപത ട്രഷറർ ജോസ് കാവിൽ പുരയിടം,രൂപത എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സണ്ണി ടി ജെ, സ്കൂൾ ഹെഡ്മാസ്റ്റർ ജോളി ജോസഫ് ഉണ്ണിയേപ്പിള്ളിൽ, സ്റ്റാഫ്‌ സെക്രട്ടറി റെജി സെബാസ്റ്റ്യൻ, സ്കൂൾ ക്ലബ്‌ കോർഡിനേറ്റർ ഷിജി കോര, സ്റ്റുഡന്റ് കോർഡിനേറ്റർ കുമാരി ദാന നസീർ തുടങ്ങിയവർ പ്രസംഗിച്ചു.
സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ നൃത്ത ശില്പം അവതരിപ്പിച്ചു.
കുട്ടികൾ വിവിധ ലഹരി വിരുദ്ധ ആശയങ്ങൾ ഉൾപ്പെടുന്ന കലാപരിപാടികൾ അവതരിപ്പിച്ചു.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test