Thamarassery...നിർദിഷ്ട ചിപ്പിലിത്തോട് മരുതിലാവ് തളിപ്പുഴ ചുരം ബൈപ്പാസ് റോഡിൻ്റെ സാധ്യത പഠനം നടത്തുന്നതിന് തീരുമാനിച്ചതായി തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ് അറിയിച്ചു.ചുരം ബൈപ്പാസ്സ് റോഡ് അടിയന്തിരമായി പ്രാവർത്തികമാക്കുന്നതുമായി ബന്ധപ്പെട്ട് ലഭ്യമായ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിൽ കൂടിയാലോചന നടത്തി തീരുമാനം എടുക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ വികസന സമിതിയിൽ എംഎൽഎ ഉന്നയിച്ചിരുന്നു.
ഇതിന് മറുപടിയായിട്ടാണ് പ്രസ്തുത റോഡിൻ്റെ അലൈമെൻ്റ് പൊതുമരാമത്ത് വകുപ്പ് ദേശീയ പാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ പരിശോധിക്കുകയും പ്രസ്തുത റോഡ് ദേശീയ പാത 766 ൽ നിന്നും ആരംഭിച്ച് ആദ്യത്തെ കുറച്ച് ദൂരം പൊതുമരാമത്ത് മേജർ ഡിസ്ട്രിക് റോഡും പിന്നീട് സ്വകാര്യ ഭൂമിയും അതിന് ശേഷം വനഭൂമിയുമാണ്.നിലവിൽ ദേശീയ പാതയുടെ കൺസൾട്ടൻ്റായ എൽ ആൻ്റ് റ്റി കൺസൾട്ടൻസിയോട് പ്രസ്തുത ബൈപ്പാസ് റോഡിൻ്റെ സാധ്യത പഠനം നടത്തുന്നതിനാവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റി ഭാരവാപികളായ ടി എർ ഓമനക്കുട്ടൻ, റെജി ജോസഫ്, വി കെ മൊയ്തു മുട്ടായി, റാഷി താമരശ്ശേരി എന്നിവരെ അറിയിച്ചത്.