ഇത്താത്താസ് ഹോട്ടല്‍, CK കഫേ, ഹോട്ടല്‍ സ്വീകാര്‍…’; Kozhikode വൃത്തിയും വെടിപ്പുമില്ലാത്ത ഹോട്ടലുകള്‍ക്ക് പൂട്ട്

hop thamarassery poster
Kozhikode: നഗരത്തില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്‌ത ഹോട്ടലുകള്‍ക്ക് ‘പൂട്ട്’. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിലായിരുന്നു സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടായത്.

കുന്നമംഗലം, വെള്ളയില്‍, ചെറൂപ്പ, കോഴിക്കോട് സൗത്ത്, നോർത്ത് മേഖലകളിലെ ഹോട്ടലുകളിലാണ് പരിശോധനകള്‍ നടന്നത്. ഇവിടങ്ങളില്‍ നിന്ന് നിരന്തരം പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണം പാകം ചെയ്ത, ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഹോട്ടലുകള്‍ക്ക് തുടർന്ന് പൂട്ട് വീണു.

റെയില്‍വേ സ്റ്റേഷൻ പരിസരത്തിലുള്ള ഹോട്ടല്‍ സ്വീകാർ, സി കെ കഫെ, വെള്ളയിലുള്ള ഓഷ്യാനിക്, അജ്വ ഹോട്ടല്‍, ടിജുസ് ഹോട് ബണ്‍, ചേളന്നൂരിലെ ഫേമസ് കൂള്‍ ബാർ, ഇത്താത്താസ് ഹോട്ടല്‍ കുന്നമംഗലം, ചെറൂപ്പയിലെ അല്‍ റാസി ഹോട്ടല്‍, പൂവാട്ടുപറമ്ബിലെ എം സി ഹോട്ടല്‍ എന്നിവയ്‌ക്കെതിരെയാണ് നടപടികള്‍ ഉണ്ടായത്. ഇവർക്ക് പുറമെ 11 കടകള്‍ക്ക് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍ എന്നിവയെല്ലാം ഭക്ഷ്യവകുപ്പ് പരിശോധിച്ചു. അഞ്ച് സംഘങ്ങളായി എത്തിയായിരുന്നു പരിശോധന. 99 കടകള്‍ പരിശോധിച്ചു. ഇതില്‍ ഒമ്ബത് കടകള്‍ പൂട്ടുകയും 11 കടകള്‍ക്ക് മേല്‍ പിഴ ചുമത്തുകയും 12 കടകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.

 

 


In Kozhikode, the Food Safety Department shut down 9 hotels for operating in unhygienic conditions and without valid licenses. The inspection covered 99 establishments in areas including Kunnamangalam, Vellayil, Cheruppa, and the city center. Action was taken against popular spots like Hotel Sweekar, CK Café, and Ithathas Hotel. Additionally, 11 outlets were fined and 12 were issued notices. The inspections targeted hotels, bakeries, and cool bars.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test