Koduvally: കൊടുവള്ളി നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം പടരുന്നതിന്റെ പശ്ചാത്തലത്തിൽ രാത്രി പ്രവർത്തിക്കുന്ന താത്കാലിക കച്ചവടകേന്ദ്രങ്ങളിൽ ചെയർമാൻ വെള്ളറ അബ്ദുവിന്റെ നേതൃത്വത്തിൽ നഗരസഭാ അധികൃതരും, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തി.
കൊടുവള്ളി, പെരിയാംതോട്, സൗത്ത് കൊടുവള്ളി, പാലക്കുറ്റി, നെല്ലാങ്കണ്ടി, വാവാട് സെൻറർ, വാവാട് തുടങ്ങിയ കേന്ദ്രങ്ങളിൽ പരിശോധനയും, ബോധവത്കരണവും നടത്തി. സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ യു.കെ. സനൽകുമാർ, പി.എച്ച്.ഐ. പി.എസ്. സുധീർ, നഗരസഭാജീവനക്കാരായ അബ്ദുറസാഖ്, മുഹമ്മദലി, ഫൈസൽ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.