Kozhikode: കോഴിക്കോട് കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനീയർ എം.എസ് ദിലീപിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. നാളെ സർവീസിൽ നിന്നും വിരമിക്കാനിരിക്കുകയാണ് ദിലീപ്. കോഴിക്കോട് ചക്കോരത്തുകുളത്തിലെ ഫ്ലാറ്റിലും വയനാട്ടിലെ അമ്മായി പാലത്തുള്ള വീട്ടിലും ഒരു റിസോർട്ടിലും കോഴിക്കോട് കോർപ്പറേഷനിലെ ഓഫിസിലും ഒരേ സമയമാണ് വിജിലൻസ് സംഘമെത്തിയത്.
ദിലീപിനെതിരായ പരാതികളിൽ പ്രാഥമിക അന്വേഷണങ്ങൾക്കു പിന്നാലെ വിജിലൻസ് സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണമെന്നാണ് വിവരം. അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾക്ക് നമ്പർ നൽകുന്നതടക്കം ഗുരുതര ആരോപണം ഉന്നയിക്കപ്പെട്ട വ്യക്തിയാണ് ദിലീപ്. വയനാട്ടിലും ദിലീപ് നേരത്തെ ജോലി ചെയ്തിട്ടുണ്ട്.
Kozhikode: Vigilance raided Kozhikode Corporation Superintending Engineer M.S. Dileep’s residences and office over allegations of illegal wealth accumulation and issuing approvals for unauthorized buildings. The raids happened simultaneously at multiple locations. Dileep, who is set to retire tomorrow, is under investigation following complaints and a suo-motu case by vigilance.