Kalpetta: പ്രായ പൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി ഉപദ്രവിച്ച പിതാവിന് 20 വര്‍ഷം കഠിന തടവും മൂന്നരലക്ഷം രൂപ പിഴയും. Kalpetta ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി കെ.ആര്‍. സുനില്‍കുമാറാണ് ശിക്ഷ വിധിച്ചത്.
മേപ്പാടി പോലീസ് 2018ല്‍ രജിസ്റ്റര്‍ ചെയ്ത് കേസിലാണ് വിധി. അന്നത്തെ എസ്.ഐ കെ.എസ്. ജിതേഷ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്.ഐ കെ.സി. മാത്യു അന്വേഷണം തുടങ്ങിയ കേസ് ഇന്‍സ്പെക്ടര്‍ ശംഭുനാഥ് ഏറ്റെടുത്തു. തുടര്‍ന്ന് ഇദ്ദേഹം ട്രാന്‍സ്ഫറായതിനെ തുടര്‍ന്ന് വന്ന റജീന കെ. ജോസ് ആണ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
സീനിയര്‍ സി.പി.ഒ മധുവാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി കേസ് എഴുതിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.