Kalpetta, Middle-aged man gets 23 years rigorous imprisonment and fine for sexually assaulting minor. image

Kalpetta, പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മദ്ധ്യവയസ്‌കന് 23 വര്‍ഷം കഠിന തടവും പിഴയും.

hop thamarassery poster

Kalpetta: പ്രായ പൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മദ്ധ്യവയസ്‌കന് 23 വര്‍ഷം കഠിന തടവും 1,10,000 രൂപ പിഴയും.

മുട്ടില്‍, വാര്യാട്, പുത്തന്‍പുരയില്‍ വീട്ടില്‍, കെ. കൃഷ്ണന്‍ (56)നെയാണ് Kalpetta അഡിഷണല്‍ െസഷന്‍സ് കോടതി ജഡ്ജ് വി.അനസ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം അധിക തടവ് ശിക്ഷ അനുഭവിക്കണം.

മീനങ്ങാടി പോലീസ് സ്റ്റേഷനില്‍ 2019 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിര്‍ണായക വിധി. രണ്ട് വര്‍ഷത്തോളം പ്രതി കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയും, മുണ്ടു പൊക്കി ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയും, ഫോണില്‍ അശ്ലീല വീഡിയോ കാണിക്കുകയും ചെയ്യുകയും ചെയ്തെന്ന് തെളിയിക്കപ്പെട്ടു. അന്നത്തെ ഇന്‍സ്പെക്ടര്‍ കെ.കെ. അബ്ദുള്‍ ഷെരീഫ് ആണ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.ജി. മോഹന്‍ദാസ് ഹാജരായി.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test