Kalpetta, sexually assaulted a seven-year-old girl; Imprisonment and fine for native of Bengal image

Kalpetta, ഏഴു വയസുകാരിക്കെതിരായ ലൈംഗികാതിക്രമം; ബംഗാള്‍ സ്വദേശിക്ക് തടവും പിഴയും

hop thamarassery poster

Kalpetta: ഏഴ് വയസ്സുള്ള കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ബംഗാള്‍ സ്വദേശിക്ക് തടവും പിഴയും ശിക്ഷ. ബംഗാള്‍, സാലര്‍ സ്വദേശി എസ്.കെ. ഷുക്കൂറിനെ (22) ആണ് കല്‍പറ്റ അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജി കെ.ആര്‍. സുനില്‍ കുമാര്‍ വിവിധ വകുപ്പുകളിലായി ഏഴ് വര്‍ഷം തടവിനും 30000 രൂപ പിഴ അടക്കാനും ശിക്ഷ വിധിച്ചത്.

2022 മാര്‍ച്ചില്‍ മാനന്തവാടി സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കുട്ടിയും സഹോദരിയും രാവിലെ സ്‌കൂളിലേക്ക് റോഡിലൂടെ നടന്നു പോകുമ്പോഴാണ് പ്രതി കുട്ടിയെ പിടിച്ച് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയത്.

അന്നത്തെ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test