Kalpetta: നാല് ദിവസം മുമ്പ് കാണാതായ യുവാവിനെ ലോഡ്ജിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മീനങ്ങാടി ചീരാംകുന്ന് താമരച്ചാലില്‍ ഷിജോ ആണ് മരണപ്പെട്ടത്.
കഴിഞ്ഞ 17 മുതലാണ് ഷിജോയെ കാണാതായതെന്നും വ്യാഴാഴ്ച വരുമെന്ന് അറിയിച്ചിരുന്നതായും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയതായും വീട്ടുകാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കുടുംബം മീനങ്ങാടി പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. ഇതിനിടെയാണ് ഷിജോയെ കല്‍പ്പറ്റയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടതായ വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. വിഷം അകത്ത് ചെന്നാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക സൂചന. Kalpetta പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു