Kappa slashed the accused and injured him in Wayanad image

Wayanad, കാപ്പ പ്രതിയെ വെട്ടി പരിക്കേൽപ്പിച്ചു

hop thamarassery poster

Wayanad: മീനങ്ങാടി സ്റ്റേഷനിലെ സാമൂഹ്യ വിരുദ്ധ പട്ടികയിൽ ഉൾപ്പെട്ടതും, മുമ്പ് കാപ്പ ചുമത്തി നാട് കടത്തിയിരുന്നതുമായ നിരവധി കേസുകളിലെ പ്രതിക്ക് വെട്ടേറ്റു. മേലെ കരണി പാടിക്കൽ അസ്കറിനെയാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മുഖം മൂടി ധാരികളായ നാലംഗ സംഘം വീട്ടിൽ കയറി വെട്ടിയതായി പരാതിയുള്ളത്.

വീട്ടിനുള്ളിൽ അസ്കറിന്റെ പിതാവും ഉണ്ടായിരുന്നതായും ഇദ്ദേഹത്തെ കെട്ടിയിട്ട ശേഷമാണ് അസ്കറിനെ ആ ക്രമിച്ചതെന്നുമാണ് പരാതി. കഴുത്തിനും കൈക്കും മറ്റും വെട്ടേറ്റ അസ്കർ മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സ്വർണ കടത്തുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ അസ്കറിനെ കാപ്പ ചുമത്തി ആറ് മാസം നാട് കടത്തിയിരുന്നു. കാലാവധി കഴിഞ്ഞ് തിരിച്ചു വന്നതിന് ശേഷമാണ് ഈ സംഭവം. ഗുണ്ടകൾ തമ്മിലുള്ള ചേരിപ്പോരാണ് ഇതിന് പിന്നിലെന്നാണ് സൂചന. മീനങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test