kattippara-cpim-calls-for-immediate-halt-to-illegal-construction-on-amarat-mala

Kattippara അമരാട് മലയിലെ അനധികൃത നിർമ്മാണം അടിയന്തിരമായി നിർത്തി വെക്കുക-CPI(M)

hop thamarassery poster
Kattippara: കട്ടിപ്പാറ- അമരാട് മലയിൽ സ്വകാര്യ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ നിർമ്മാണങ്ങളെ സംബന്ധിച്ച് ആശങ്ക ഉയർന്ന സാഹചര്യത്തിൽ സിപിഐ(എം) നേതാക്കൾ പ്രസ്തുത പ്രദേശം സന്ദർശിച്ചു. പ്രാദേശത്ത് കൂടെ ഒഴുകുന്ന തോടിന്റെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി ഭീമമായ തോതിൽ വെള്ളം കെട്ടിനിർത്തി താഴ്‌വാരത്ത് താമസിക്കുന്ന ആളുകൾക്ക് ഭീഷണിയാവുന്ന തരത്തിൽ നിർമ്മിച്ച തടയണയും, അശാസ്ത്രീയമായ രൂപത്തിൽ തോടിന് കുറുകെ നിർമ്മിച്ച പാലവും അടിയന്തിരമായി പൊളിച്ചുനീക്കി പ്രദേശത്തെ ജനങ്ങളുടെ ആശങ്കയകറ്റണമെന്ന്  CPI(M) കട്ടിപ്പാറ ലോക്കൽ കമ്മിറ്റി കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

 

ഇക്കോ ടൂറിസം, ഫാം ടൂറിസം ഉൾപ്പെടെയുള്ള നൂതന വിനോദ സഞ്ചാര സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ജനങ്ങളുടെ ജീവന് ഭീഷണിയാവാത്ത തരത്തിൽ ടൂറിസ്റ്റ് സംരംഭങ്ങൾ കട്ടിപ്പാറ പ്രദേശത്തിന്റെ വികസനത്തിനുതകുംവിധം ഉയർന്ന് വരണമെന്നും CPI(M) ആവശ്യപ്പെട്ടു. നിധീഷ് കല്ലുള്ളതോട്, സിപി നിസാർ, ലത്തീഫ് ക്വാറി അഖിൽ എം എസ്, അബ്ദുൽ അസീസ്, മുജീബ് സി.കെ എന്നിവർ സ്ഥലം സന്ദർശിച്ചു.

 

 


CPI(M) leaders visited Amarat Mala in Kattippara to address concerns over unauthorized construction that obstructed a stream’s natural water flow, creating a water barrier and posing risks to nearby residents. They urged the Kattippara Panchayat Secretary to immediately dismantle the dam and bridge. The leaders also advocated for eco-tourism and farm tourism development in the area, emphasizing sustainable growth without endangering local lives.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test