Kattippara: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെയും കട്ടിപ്പാറ മഹല്ല് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ സോഷ്യൽ ലൈഫ് വെൽനെസ്സ് പ്രോഗ്രാം സംഘടിപ്പിച്ചു.
18 വയസ്സ് പൂർത്തിയായ പെൺ കുട്ടികൾക്കും 21 വയസ്സ് തികഞ്ഞ ആൺ കുട്ടികൾക്കുമായി നടത്തുന്ന മൂന്ന് ദിവസത്തെ പ്രീമാരിറ്റൽ കൗൺസിലിംഗ് സർട്ടിഫിക്കറ്റ് കോഴ്സാണിത്. രാവിലെ 9 30 മുതൽ വൈകിട്ട് 4 30 വരെ മൂന്ന് ദിവസങ്ങളിലായി 6 സെഷനുകളായിട്ടാണ് ക്ലാസുകൾ. ശിഥിലമാകുന്ന കുടുംബ ബന്ധങ്ങൾ വർദ്ധിച്ചു വരുന്ന ഈ കാല ഘട്ടത്തിൽ ഇത്തരം വിവാഹ പൂർവ്വ കൗൺസിലിംഗ് ക്ലാസ്സുകൾ തികച്ചും അനിവാര്യമാണ്.കട്ടിപ്പാറ മഹല്ലിലെയും സമീപപ്രദേശങ്ങളിലെയും 42 യുവതി യുവാക്കൾ പരിപാടിയിൽ പങ്കെടുത്തു.
കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മോയത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ റഫീഖ് പി ഉദ്ഘാടനം നിർവഹിച്ചു. കോച്ചിംഗ് സെൻറർ ഫോർ മൈനോറിറ്റി യൂത്ത് കോഴിക്കോട് ബ്രാഞ്ചിന്റെ പ്രിൻസിപ്പൽ ഡോ: പി പി അബ്ദുൽ റസാഖ് പദ്ധതി വിശദീകരണം നടത്തി. കൊടുവള്ളി ബ്ലോക്ക് മെമ്പർ നിധീഷ് കല്ലുള്ളതോട്, കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ജന പ്രതിനിധികളായ പ്രേംജി ജെയിംസ്, ഷാഹിം ഹാജി, മഹല്ല് കമ്മിറ്റി പ്രസിഡണ്ട് ഒ കെ ഇമ്പിച്ചി മൊയ്തി മാസ്റ്റർ, ക്ലസ്റ്റർ കമ്മിറ്റി ചെയർമാൻ അബ്ദുൽ സലാം വി എച്ച്, ജാഫർ സി കെ തുടങ്ങിയവർ സംസാരിച്ചു.
സമാപന സമ്മേളനം ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ജിൻസി തോമസ് നിർവ്വഹിച്ചു. മഹല്ല് സെക്രട്ടറി കെ കെ മുഹമ്മദ് ഹാജി സ്വാഗതവും ക്ലസ്റ്റർ കമ്മിറ്റി കൺവീനർ അഡ്വ.വി എം സുഫീദ് നന്ദിയും രേഖപ്പെടുത്തി.