Kattippara: മുസ്ലിം ലീഗിലെ മുഹമ്മദ് മോയത്ത് മുന്നണി ധാരണ പ്രകാരം രാജി വെച്ചതിനെ തുടർന്ന് കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡണ്ട് ആയി പ്രേംജി ജെയിംസിനെ തെരഞ്ഞെടുത്തു.
പ്രസിഡണ്ട് പ്രേംജി ജെയിംസിന്റെ സത്യ പ്രതിജ്ഞ ചടങ്ങ് മുൻ എംഎൽഎ വി എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിൻസി തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
എ അരവിന്ദൻ (താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), ജൗഹർ പൂമംഗലം (നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), അലക്സ് ചെമ്പകശ്ശേരി (കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ), അംബിക മംഗലത്ത് (ജില്ല മെമ്പർ), എ.കെ കൗസർ മാസ്റ്റർ(ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ), നിതീഷ് കല്ലുള്ളതോട് (ബ്ലോക്ക് മെമ്പർ), കുട്ടിയമ്മ മാണി (ബ്ലോക്ക് മെമ്പർ ), ഷിജു ഐസക്ക് (വൈസ് പ്രസിഡണ്ട് പുതുപ്പാടി പഞ്ചായത്ത്), ഹാരിസ് അമ്പയത്തോട്(ആസൂത്രണ കമ്മറ്റി ഉപാധ്യക്ഷൻ), അനിൽ ജോർജ് (കട്ടിപ്പാറ സ്റ്റാൻഡിങ്‌കമ്മറ്റി ചെയർമാൻ), ബേബി രവീന്ദ്രൻ (കട്ടിപ്പാറ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ), അഷറഫ് പൂലോട് (കട്ടിപ്പാറ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ), ജാസിൽ (പുതുപ്പാടി സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ), എ.കെ അബൂബക്കർ കുട്ടി, മുഹമ്മദ് ഷാഹിം ഹാജി, നിജേഷ് അരവിന്ദ്, K.P. ബാബു, M.M. വിജയകുമാർ, ഗിരീഷ് കുമാർ (പ്രസിഡണ്ട് ബ്ലോക്ക് കോൺഗ്രസ്), ജോബി ഇലന്തൂർ (പ്രസിഡണ്ട് ബ്ലോക്ക് കോൺഗ്രസ്സ്), K.K. ഹംസ ഹാജി, സലാം മണക്കടവൻ, പി.പി ഹാഫിസ് റഹ്മാൻ, മുഹമ്മദ് റിഫായത്ത്, എം സുൽഫീക്കർ, അഡ്വ: സുഫീദ്, ഫാ: മിൽട്ടൺ മുളങ്ങാശ്ശേരി, മജീദ് മൗലവി, സി.കെ.സി അസൈനാർ (KVVES), അനിൽ കാരപ്പറ്റ, കരീം പുതുപ്പാടി, എൻ.ഡി ലുക്ക, സലിം പുല്ലടി, റംല ഒ.കെ.എം, ഷാഫി സക്കരിയ, അൻഷാദ് മലയിൽ, ഷാഫി വളഞ്ഞപാറ, എ പി ഹുസൈൻ, അഹമ്മദ് കുട്ടി മാസ്റ്റർ, ബിജു കണ്ണന്തറ, സൂരജ കല്ലുള്ള തോട്, അനിത രവീന്ദ്രൻ, വിഷ്ണു ചുണ്ടൻകുഴി, സീന സുരേഷ്, ബിന്ദു സന്തോഷ്, സാജിത ഇസ്മായിൽ, സൈനബ നാസർ, വത്സമ്മ അനിൽ, ജലീൽ കൊടുവള്ളി എന്നിവർ ആശംസകൾ അറിയിച്ചു.
സത്യ പ്രതിജ്ഞ ചടങ്ങിൽ മുൻ പ്രസിഡണ്ട് മുഹമ്മദ് മോയത്ത് സ്വാഗതവും പ്രസിഡന്റ് പ്രേംജി ജെയിംസ് നന്ദിയും പറഞ്ഞു.