Kattippara: സചിത്ര സംയുക്ത ഡയറി കിളികൊഞ്ചൽ സ്കൂൾ തല പ്രകാശനം നടത്തി നസ്രത്ത് എൽ പി സ്കൂൾ മുത്തോറ്റിക്കൽ.
കുട്ടികളിലെ മാതൃഭാഷാ പഠനം എളുപ്പമാക്കുന്നതിനും അനുദിന ജീവിതത്തിലെ സംഭവങ്ങൾ താങ്കളുടേതായ ശൈലിയിൽ പകർത്തുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നതിന് വേണ്ടി 1,2 ക്ലാസുകളിൽ നടത്തുന്ന പഠന പ്രവർത്തനമാണ് സചിത്ര സംയുക്ത ഡയറി. കുന്ദമംഗലം ബി ആർ സി ട്രെയിനർ അഷറഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് ചിപ്പി രാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി ആർ സി കോഡിനേറ്റർ റാലിസ, മാതൃ ഭാഷാ പഠനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് പറയുകയും കുട്ടികൾക്കായി കൂടുതൽ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. സീനിയർ അധ്യാപിക മീന ക്രിസ്റ്റി, ആഷ്ന റോസ് ആൻറണി, അലീന ബെന്നി, സോണിയ സി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. അധ്യാപകരായ അരുൺ ജോർജ്, ജിതിൻ സജി, ബിന്ദു ബെന്നി, ബുഷറ എന്നിവർ, ചടങ്ങിന് നേതൃത്വം നൽകി.