Kattippara: കുന്നുകളും ഉയർന്ന മലകളും നിറഞ്ഞ കട്ടിപ്പാറ മലയോര പഞ്ചായത്തിൽ കാട്ടു പന്നി ശല്യത്താൽ കർഷകർ ഇടവിള കൃഷികൾ ഉപേക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
കുരങ്ങന്മാരുടെ ശല്യവും കൂടുതലാണ്. പൊന്തക്കാടുകളായി മാറിയ കൃഷിയിടങ്ങളും കാടു പിടിച്ച് കിടക്കുന്ന റബ്ബർ തോട്ടങ്ങളും കാട്ടു പന്നികളുടെ വംശ വർദ്ധനവിന് കാരണമാകുന്നു. പൊതു ജനങ്ങളെയും ചെറു വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെയും പലപ്പോഴും കാട്ടു പന്നികൾ ആക്രമിക്കുന്നുണ്ട്. കാട്ടു പന്നി ആക്രമണത്തിൽ മരണപ്പെട്ടവർ ഈ പഞ്ചായത്തിലുണ്ട്.
Kattippara ഗ്രാമ പഞ്ചായത്തിൽ കാട്ടു പന്നികള വെടി വെച്ച് കൊല്ലുന്നതിന് ലൈസൻസുള്ള പ്രാദേശിക ഷൂട്ടർമ്മാർ കുറവാണ്. മലയോര പഞ്ചായത്തുകളിൽ അതാത് പഞ്ചായത്ത് ഭരണ സമതികൾ മുൻകൈയ്യെടുത്ത് പുറമെ നിന്ന് ഷൂട്ടർന്മാരെ കൊണ്ടു വരുന്നുണ്ട്. കട്ടിപ്പാറ പഞ്ചായത്തിലും ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് Kattippara സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ.വി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.