Omassery ikage_cleanup

കേരളോൽസവം 23: Omassery യിൽ ആവേശമാവുന്നു. 16 ന്‌ സമാപിക്കും

HOP UAE VISA FROM 7300 INR - BANNER
Omassery: പത്ത്‌ ദിവസം നീണ്ടു നിൽക്കുന്ന പഞ്ചായത്ത്‌തല കേരളോൽസവം ഓമശ്ശേരിയിൽ ആവേശമായി പുരോഗമിക്കുന്നു.ഫുട്‌ബോൾ മൽസരത്തിൽ മാസ്ക്‌ മുണ്ടുപാറ ഒന്നാം സ്ഥാനവും അവെന്റ്‌ പുറായിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വോളിബോൾ മൽസരത്തിൽ സമീക്ഷ ഓമശ്ശേരിയാണ്‌ ജേതാക്കളായത്‌. പ്രതീക്ഷ നടമ്മൽ പൊയിലിന്‌ രണ്ടാം സ്ഥാനം ലഭിച്ചു.ബാഡ്‌ മിന്റൺ മൽസരത്തിൽ ഷട്ടിലേഴ്സ്‌ ക്ലബ്‌ Omassery ഒന്നാമതെത്തി. അത്‌ലറ്റിക്സ്‌ മൽസരങ്ങൾ കൂടത്തായി സെന്റ്‌ മേരീസ്‌ സ്കൂൾ ഗ്രൗണ്ടിലും ആർട്സ്‌ മൽസരങ്ങളും മെഹന്തി ഫെസ്റ്റും ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിലും അരങ്ങേറി.
ശനിയാഴ്ച്ച ക്രിക്കറ്റ്‌ മൽസരം ഓമശ്ശേരിയിലെ പഞ്ചായത്ത്‌ സ്റ്റേഡിയത്തിൽ നടക്കും. 15 ന്‌ (ഞായർ) രാവിലെ 9 മണിക്ക്‌ നീന്തൽ മൽസരം വേനപ്പാറയിൽ നടക്കും. 16 ന്‌ (തിങ്കൾ) കേരളോൽസവം സമാപിക്കും. ഓമശ്ശേരി ബസ്‌ സ്റ്റാന്റിൽ വെച്ച്‌ നടക്കുന്ന കബഡി, വടം വലി മൽസരങ്ങളോടെയാണ്‌ സമാപനം. ഒക്ടോബർ 16 നും 31 നുമിടയിൽ ബ്ലോക്‌ തല മൽസരങ്ങളും നവംബർ 1 നും 15 നുമിടയിൽ ജില്ലാ തല മൽസരങ്ങളും നവംബർ 16 നും 30 നുമിടയിൽ സംസ്ഥാന തല മൽസരങ്ങളും നടക്കും. കേരളോൽസവത്തിലെ സംസ്ഥാനതല വിജയികൾ കേന്ദ്ര കായിക യുവജന മന്ത്രാലയം ജനുവരി 12 മുതൽ 16 വരെ സംഘടിപ്പിക്കുന്ന ദേശീയ യുവോൽസവത്തിൽ മാറ്റുരക്കും.
വോളിബോൾ മൽസരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ടീമിന്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസറും രണ്ടാം സ്ഥാനം ലഭിച്ച ടീമിന്‌ ജില്ലാ പഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ്‌ മുക്കും ട്രോഫികൾ വിതരണം ചെയ്തു.
വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ, ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി, ജില്ലാ വോളിബോൾ അസോസിയേഷൻ ജോയന്റ്‌ സെക്രട്ടറി കെ.പി.സുരേന്ദ്രനാഥ്‌, പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി ടീച്ചർ, പി.കെ.ഗംഗാധരൻ, സി.എ.ആയിഷ ടീച്ചർ, അശോകൻ പുനത്തിൽ, സംഘാടക സമിതി കൺവീനർ പി.എ.ഹുസൈൻ മാസ്‌റ്റർ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ:കേരളോൽസവത്തിലെ വോളിബോൾ മൽസര ജേതാക്കൾ ജനപ്രതിനിധികളോടും സംഘാടക സമിതി ഭാരവാഹികളോടുമൊപ്പം.
weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test