Kodanchery found the phone and shoes of the murdered Nithin imagr

Kodanchery, കൊല്ലപ്പെട്ട നിഥിന്റെ ഫോണും ചെരിപ്പും കണ്ടെത്തി

hop thamarassery poster

Kodanchery: കൊല്ലപ്പെട്ട നൂറാം തോട് ചാലപ്പുറത്ത് നിഥിൻ തങ്കച്ചന്റെ (25) മൊബൈൽ ഫോണും ചെരിപ്പും കൊലപ്പെടുത്താൻ ഉപയോഗിച്ച ബെൽറ്റും പൊലീസ് കണ്ടെടുത്തു. അഭിജിത്ത്, മുഹമ്മദ് റാഫി, മുഹമ്മദ് അഫ്സൽ എന്നീ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി രണ്ടാം ദിവസം വിവിധ സ്ഥലങ്ങളിൽ നടത്തിയ തിരച്ചിലിലാണ് കണ്ടെടുത്തത്. പ്രതികൾ ഉപേക്ഷിച്ചതാണ് ഇവ.

തമ്പലമണ്ണ ഇരുവഞ്ഞി പുഴയിലും അഗസ്ത്യൻമൂഴി പുഴയിലും പൊലീസും മുക്കം അഗ്നി രക്ഷാ സേനയും തിരച്ചിൽ നടത്തി. ഇരുവഞ്ഞിപ്പുഴയിൽ തമ്പലമണ്ണ പാലത്തിനു താഴെ നിന്ന് നിഥിൻ തങ്കച്ചന്റെ ചെരിപ്പും ബെൽറ്റും മുങ്ങിയെടുത്തു. മൊബൈൽ ഫോൺ അഗസ്ത്യൻമൂഴി പാലത്തിനു താഴെ നിന്നാണ് ലഭിച്ചത്. Kodanchery സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി.പ്രവീൺകുമാർ, എസ് ഐ മാരായ സി.സി സാജു, സി പി ഒ മാരായ റഫീഖ്, സനൽ കുമാർ, അജിത്ത്, നിഥിൻ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. പിന്നീട് പ്രതികളെ കോടതിയിൽ ഹാജരാക്കി

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test