Kodanchery, Murder; The main accused and his accomplices were arrested image

Kodanchery, കൊലപാതകം; മുഖ്യ പ്രതിയും കൂട്ടാളികളും അറസ്റ്റിൽ

hop thamarassery poster

Kodanchery: യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് അഭിജിത്തിന്റെയും രണ്ട് കൂട്ടാളികളുടെയും അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്.

നൂറാം തോട് സ്വദേശി നിതിനെ ഇന്നലെ വൈകിട്ടാണ് മണ്ണഞ്ചിറയിലെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണോത്ത് സ്വദേശിയായ അഭിജിത്തിന്റെ ഭാര്യയുമായുള്ള നിതിനുണ്ടായ സൗഹൃദമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് നിഗമനം.

തിരുവമ്പാടി പാമ്പിഴഞ്ഞ പാറ സ്വദേശി മുഹമ്മദ് അഫ്സൽ, മുക്കം മലാം കുന്ന് സ്വദേശി മുഹമ്മദ് റാഫി എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേർ. മുഖ്യപ്രതിയായ അഭിജിത്തിനെ കൊലപാതകത്തിൽ സഹായിച്ചവരാണ് ഇരുവരും.

മൊത്തം നാല് പ്രതികൾ ആണുള്ളത് നാലു പ്രതികളും പോലീസ് കസ്റ്റഡിയിൽ. ഒരാൾക്ക് 18 വയസ്സ് പൂർത്തിയായിട്ടില്ല. മരിച്ച യുവവാവും പ്രതികളും സുഹൃത്തുക്കളാണ്. പ്രതികളെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test