Kodanchery: നവ കേരള സദസിന്റെ മറവിൽ നടന്ന കരുതൽ തടങ്കൽ പോലീസ് നരനായാട്ട് DYFI അക്രമം എന്നിവയിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി Kodanchery ടൗണിൽ പന്തളം കൊളുത്തി പ്രതിഷേധ പ്രകടനം പൊതു സമ്മേളനവും നടത്തി.
പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും പൊതു സമ്മേളനവും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, സണ്ണി കാപ്പാട്ട് മല, ചിന്നാ അശോകൻ, ഫ്രാൻസിസ് മുണ്ടാട്ടിൽ, ജോബി ജോസഫ്, അന്നക്കുട്ടി ദേവസ്യ, ലിസി ചാക്കോ, ബിജു ഒത്തിക്കൽ, ജോസഫ് ആലവേലി, ജോസ് പൈക, നാസർ പി പി, ജോഷ്വാ, ടോമി കുന്നേൽ, മത്തായി പെരിയടത്ത്, ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായത്ത്, വിപി തിരുമലയിൽ, വാസുദേവൻ ഞാറ്റു കാലായിൽ എന്നിവർ പ്രസംഗിച്ചു.