Kodanchery: സിപിഎമ്മും ബിജെപിയും കേരളത്തിൽ കോൺഗ്രസിനെതിരെ യോജിച്ച പോരാട്ടം നടത്തുകയാണെന്നും നരേന്ദ്ര മോദിയും പിണറായി വിജയനും ഒരേ തൂവൽ പക്ഷികൾ ആണെന്നും ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് കെ പ്രവീൺകുമാർ.
കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി നിർമ്മാണ ഫണ്ട് ഏറ്റു വാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വീണ്ടും ബിജെപി അധികാരത്തിൽ എത്തിയാൽ വർഗീയ ചേരി തിരിവ് ഉണ്ടാക്കി രാജ്യത്തിന്റെ ഭരണ ഘടന പോലും അട്ടിമറിക്കും എന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേ മുറിയിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സി ജെ ആന്റണി, ബാബു കെ പൈക്കാട്ടിൽ, നിജേഷ് അരവിന്ദ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, കർഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട് മല, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ സജി നിരവത്ത്, ബാബു പട്ടരാട്, ജോസ് പൈക, ജോസഫ് ആലവേലി, മിനി സണ്ണി എന്നിവർ പ്രസംഗിച്ചു.