Kodanchery: ടൗൺ പ്രദേശത്തെ അനിയന്ത്രിതമായ പാർക്കിംഗ് മൂലം ഉണ്ടാകുന്ന ഗതാഗത തടസ്സങ്ങൾ നിയന്ത്രിക്കുന്നതിന് പഞ്ചായത്ത് തല ട്രാഫിക് കമ്മിറ്റിയുടെ തീരുമാനങ്ങൾ ജൂൺ 2 മുതൽ കർക്കശമായി നടപ്പിലാക്കുന്നതാണ് എന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ഒന്നിടവിട്ട ദിവസങ്ങളിൽ റോഡിന് ഓരോ വശങ്ങളിൽ പാർക്കിംഗ് അനുവദിക്കുവാനും ടിപ്പർ അടക്കമുള്ള ഹെവി വാഹനങ്ങളുടെ ഗതാഗതം ബൈപ്പാസ് റോഡ് മുഖേന ആക്കുവാനും തീരുമാനിച്ചു. ഹോം ഗാർഡിന്റെ സേവനം കോടഞ്ചേരി ടൗണിൽ മുഴുവൻ സമയം ലഭ്യമാക്കുമെന്ന് കോടഞ്ചേരി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അറിയിച്ചു.
ഗതാഗത നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ കർക്കശമായ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ ,ഓട്ടോ ടാക്സി തൊഴിലാളികൾ എന്നിവർ സംബന്ധിച്ചു. കോടഞ്ചേരി ടൗണിലെ ഗതാഗതം സുഗമം ആക്കുന്നതിന് ഏവരുടെയും സഹായസഹകരണങ്ങൾ ഉണ്ടാകണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.
Kodanchery: To reduce traffic congestion caused by illegal parking, strict traffic rules will be enforced from June 2. Parking will be allowed on alternate sides of the road on different days, and heavy vehicles will be diverted to the bypass road. Full-time home guard support will be provided, and strict action will be taken against violators. Local leaders and representatives urge public cooperation for smooth traffic flow.