Kodenchery, റീഡേഴ്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.

hop thamarassery poster
Kodenchery, സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ വായനാവാരത്തോടനുബന്ധിച്ച് അമ്മമാർക്ക് വേണ്ടി റീഡേഴ്സ് ക്ലബ് ആരംഭിച്ചു. സ്കൂൾ സീനിയർ അസിസ്റ്റൻ്റും മലയാളം വിഭാഗം മേധാവിയുമായ ശ്രീമതി സിന്ധു ജോസഫ് രക്ഷാകർതൃ സീനിയർ പ്രതിനിധി ശ്രീമതിപൗലി ഇല്ലിക്കലിന് പുസ്തകം നൽകിക്കൊണ്ട് ഉദ്ഘാടനകർമ്മം നിർവഹിച്ചു. കുട്ടികളിൽ വായനാശീലവും സർഗാത്മകശേഷിയും വർധിപ്പിക്കുന്നതിന്, കൈത്താങ്ങാകുവാൻ അമ്മമാരുടെ വായനാശീലം ഗുണപ്രദമാവുകയെന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബ് രൂപീകരിച്ചത്.
പ്രസ്തുത ചടങ്ങിൽ വായനാവാരത്തോടനുബന്ധിച്ച് അമ്മമാർക്ക് വേണ്ടി നടത്തിയ ഓൺലൈൻ പ്രസംഗ മത്സര വിജയികളായ ലിനിറ്റ് തോമസ്,അമ്പിളി ഷാജി, ജിൻസി മാത്യു, രഞ്ജു ജിനേഷ് എന്നിവർക്കുള്ള സമ്മാനദാനം സ്കൂൾ മാനേജർ റവ. ഫാദർ കുര്യാക്കോസ് ഐക്കൊളമ്പിൽ നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു ജോസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശ്രീ ഷിജോ സ്കറിയ ആശംസ അർപ്പിക്കുകയും അധ്യാപക പ്രതിനിധി സിസ്റ്റർ സാലി സിജെ നന്ദി പ്രകാശനം നടത്തുകയും ചെയ്തു.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test