Kodenchery, മലബാര്‍ റിവര്‍ ഫെസ്‌റ്റിവല്‍ ; മഴ നടത്തം സംഘടിപ്പിച്ചു

hop thamarassery poster
Kodenchery: ജൂലൈ 25 മുതല്‍ 28 വരെ കേരള ടൂറിസം വകുപ്പും അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും,ഡിടിപിസിയും,ത്രിതല പഞ്ചായത്തുകളും സംയുക്തമായി  കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും  ചക്കിട്ടപ്പാറയിലുമായി  സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ  മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച്  വനം വകുപ്പിന്റെ സഹകരണത്തോടെ തുഷാരഗിരിയില്‍
മഴ നടത്തം സംഘടിപ്പിച്ചു.
 തുഷാരഗിരി ഡി.ടി.പി.സി സെന്ററില്‍ കേരള ടൂറിസം ഇന്‍ഫ്രാ സ്ട്രക്ചര്‍ ലിമിറ്റഡ് ചെയര്‍മാന്‍ ശ്രീ.എസ്.കെ.സജീഷ് ഫ്ലാഗ് ഓഫ് ചെയ്ത പരിപാടിയില്‍ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ശ്രീ.അലക്സ് തോമസ് അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകന്‍,പഞ്ചായത്തംഗങ്ങളായ ലിസ്സി ചാക്കോ,റോസ്ലി മാത്യു,റിയാനസ് സുബൈര്‍,റോസമ്മ കൈത്തുങ്കല്‍,സൂസന്‍ കേഴപ്ലാക്കല്‍,ലീലാമ്മ കണ്ടത്തില്‍

ഡി.ടി.പി.സി മാനേജര്‍മാരായ ഷെല്ലി കുന്നേല്‍,നന്ദുല്‍,
വി.എസ്.എസ് സെക്രട്ടറി ബഷീര്‍,
ലോസ്റ്റ് മോങ്ക്സ് ബാക്ക് പാക്കേഴ്സ് ഹോസ്റ്റല്‍ കോര്‍ഡിനേറ്റര്‍ നീതു,
ശരത് സി.എസ്, ഷെജിന്‍.എം.എസ്,അജു ഇമ്മാനുവല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മുക്കം ഡോണ്‍ ബോസ്കോ കോളേജിലെയും പുതുപ്പാടി ലിസ്സ കോളേജിലെയും നാഷണല്‍ സര്‍വ്വീസ് സ്കീം വോളന്റിയര്‍മാര്‍ മഴ  നടത്തത്തില്‍ പങ്കെടുത്തു.
weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test