Kodenchery, സെലിബ്രേറ്റ് യുവർ ലൈഫ് യോഗ-സംഗീതദിനത്തിൽ മോട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു .

HOP UAE VISA FROM 7300 INR - BANNER
Kodenchery: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂളിൽ ലോക യോഗ-സംഗീത ദിനത്തിന്റെ ഭാഗമായി *സെലിബ്രേറ്റ് യുവർ ലൈഫ്* എന്ന വിഷയത്തിൽ ക്ലാസ്സ്‌ സംഘടിപ്പിച്ചു. റിസോഴ്സ് പേഴ്സണും, CAP പ്രൊജക്റ്റ്‌ മാസ്റ്റർ ട്രെയിനറും കൈതപ്പോയിൽ ലിസ്സ കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ  സിസ്സ എം ജോർജ് വിദ്യാർത്ഥികൾക്കായി ക്ലാസ്സ്‌ നയിച്ചത്.
ചിന്തകളാണ് ഓരോ വ്യക്തിയും എന്തായിത്തിരണമെന്ന് തീരുമാനിക്കുന്നത്. നമ്മെ ഈ ലോകത്തിൽ ശരിയായി ജീവിക്കാൻ സഹായിക്കുന്ന എല്ലാവരോടും നന്ദി ഉള്ളവരായിരിക്കണമെന്നും വിജയപരാജയങ്ങളെ ഉൾക്കൊണ്ട്‌ ജീവിതം ആസ്വാദ്യകരമാക്കാൻ ശ്രമിക്കണമെന്നും ടീച്ചർ വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. വിദ്യാർത്ഥികളുടെ ശ്രദ്ധയാകർഷിക്കുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളിടെ ക്ലാസ്സ്‌ മുന്നേറി.
പ്രസ്തുത ക്ലാസ്സ്‌ ഏറെ പ്രയോജനപ്രദമായെന്നു വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.
 2014-ൽ സ്ഥാപിതമായ ഹയർ സെക്കന്ററിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് വൈവിദ്ധ്യമാർന്ന പരിപാടികളാണ് മാസം തോറും വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്. വിദ്യാർത്ഥികൾക്കായി “എന്റെ ഫേവറേറ്റ് പാട്ട്” എന്ന സംഗീത പരിപാടിയും സംഘടിപ്പിച്ചു.
weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test