Kodiyathur മെക് 7 മെഗാ സംഗമം നാളെ

hop thamarassery poster

Kodiyathur: ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യം ലക്ഷ്യമിടുന്ന മെക് 7 സൗജന്യ വ്യായാമപദ്ധതിയിലെ അംഗങ്ങളുടെ മേഖലാ മെഗാസംഗമം നാളെ കൊടിയത്തൂർ വാദിറഹ്‌മ മൈതാനിയിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഓരോപ്രദേശത്തെയും എല്ലാവിഭാഗം ആളുകളും നിത്യവും പുലർച്ചെ ഒരുമിച്ചുചേരുന്ന വ്യായാമമുറ സമൂഹത്തിൽ ഐക്യം ശക്തിപ്പെടുത്താൻ ഏറെ സഹായിക്കുന്നതാണ്. മെക് 7 ഹെൽത്ത് ക്ലബ് സോൺ വണ്ണിലെ നാല്‌, അഞ്ച്‌ ഏരിയയിൽപ്പെട്ട 50-ഓളം യൂണിറ്റുകളിൽനിന്നുള്ള 2500 അംഗങ്ങളാണ് മെഗാസംഗമത്തിൽ പങ്കെടുക്കുന്നത്.

രാവിലെ ആറുമണിക്ക് മെക് 7 സ്ഥാപകൻ ക്യാപ്റ്റൻ സലാഹുദ്ദീൻ ഉദ്ഘാടനംചെയ്യും. കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്് ദിവ്യാ ഷിബു, വാർഡ് മെംബർ ഷംലൂലത്ത്, ബ്രാൻഡ് അംബാസഡർ അറക്കൽ ബാവ, നോർത്ത് സോൺ കോഡിനേറ്റർ ഡോ. ഇസ്മാഈൽ മുജദ്ദിദി, മുസ്തഫ പെരുവള്ളൂർ, ഹഫ്‌സത്ത് തുടങ്ങിയവർ പങ്കെടുക്കും. സംഗമപ്രചാരണാർഥം വെള്ളിയാഴ്ച ബൈക്ക് റാലി നടത്തും വൈകീട്ട് നാലുമണിക്ക് കക്കാടുനിന്നാരംഭിച്ച് കറുത്തപറമ്പ്, വലിയപറമ്പ്, പന്നിക്കോട്, ചെറുവാടി, കൊടിയത്തൂർ, ചേന്ദമംഗലൂർ വഴി മുക്കം ടൗണിൽ സമാപിക്കും. സോൺ 1 കോഡിനേറ്റർ നൗഷാദ് ചെമ്പറ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സലീം വലിയപറമ്പ്, ഏരിയാ കോഡിനേറ്റർ നവാസ് മഠത്തിൽ, ബാവ പവർവേൾഡ്, സാലിം ജീറോഡ്, ഷമീമ ബാവ എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

 

 


The regional mega gathering of MEK 7, a free exercise initiative promoting physical, mental, and social health, will be held tomorrow at Vadirrahma Ground, Kodiyathur. Around 2,500 members from 50 units across Zones 4 and 5 are expected to attend. The event will be inaugurated by MEK 7 founder Captain Salahudeen, with local leaders and coordinators participating. A promotional bike rally will be held today evening, passing through various towns and ending at Mukkam.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test