Koduvally: കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ച് റോഡരികിൽ ഉപേക്ഷിച്ചു. കിഴക്കോത്ത് എളെറ്റിൽ വട്ടോളി മുഹമ്മദ് ജസീം ആണ് ആക്രമണത്തിനിരയായത്.
മൂന്നംഘ സംഘം കാറിൽ തട്ടിക്കൊണ്ടു പോയി ആക്രമിക്കുകയായിരുന്നു.ചില കാര്യങ്ങൾ സംസാരിക്കാനെന്ന വ്യാജേനെ തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ സ്ഥലത്ത് വച്ചും പിന്നീട് വീട്ടിലേക്ക് എത്തിച്ചും ക്രൂരമായി മർദ്ദിച്ചു.
കത്തി വാൾ എന്നിവ ഉപയോഗിച്ചു തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് കാട്ടി ജസീം പോലീസിൽ പരാതി നൽകി. സംഭവത്തിൽ കൊടുവള്ളി പോലീസ് അന്വേഷണം തുടങ്ങി