Koduvally, main accused in youth stabbing incident arrested. image

Koduvally, യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിലെ മുഖ്യ പ്രതി പിടിയിൽ.

hop thamarassery poster

Koduvally: വാക്കു തർക്കത്തിനിടെ യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിലെ മുഖ്യ പ്രതി പിടിയിൽ. കൊടുവള്ളി മാനിപുരം വാരിക്കാട്ടിൽ പൂജ എന്ന ജംഷാദിനെയാണ് Koduvally ഇൻസ്പെക്ടർ സി ഷാജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.

കൊടുവള്ളി ഞെള്ളോറമ്മൽ ആശിഖ്, പാലക്കാം കണ്ടി സജീർ എന്നിവർക്കാണ് കുത്തേറ്റത്. സംഭവത്തിൽ കൊടുവള്ളി പെരിയാം തോട് രാരോത്തുചാലിൽ ഈരോലി എന്ന മുഹമ്മദ് തമീമിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം മൂന്നിന് രാത്രി Koduvally മാർക്കറ്റ് റോഡിലെ സ്വകാര്യ കോളേജിന് സമീത്തായിരുന്നു സംഭവം

കൊടുവള്ളി ഫെസ്റ്റിന്റെ ഭാഗമായുള്ള ഗാന മേള നടക്കുന്നതിനിടെ ജംഷാദും കുത്തേറ്റവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനു പിന്നാലെ തമീമും മറ്റൊരാളും സ്ഥലത്തെത്തുകയും ജംഷാദ് കത്തി കൊണ്ട് കുത്തുകയുമായിരുന്നു. കുത്തേറ്റ ആഷിഖിന്റെ കുടൽ പുറത്തു ചാടിയിരുന്നു. കേസിലെ രണ്ടാം പ്രതിയായ മാനുവിനായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test