Koduvally, the youth accused in several cases was booked under Kappa image

Koduvally, ഒട്ടേറെ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

hop thamarassery poster

Koduvally: കൊലപാതകം, മോഷണം, പിടിച്ചു പറി, ലഹരി വില്‍പ്പന, അക്രമം തുടങ്ങി ഒട്ടേറെ കേസുകളില്‍ പ്രതിയായ കൊടുവള്ളി വാവാട് സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

വാവാട് മോട്ടമ്മല്‍ സിറാജുദ്ധീന്‍ തങ്ങളെ (28) യാണ് കളക്ടറുടെ ഉത്തരവ് പ്രകാരം ജയിലില്‍ അടച്ചത്. കാസര്‍കോട്ടു നിന്ന് കോഴിക്കോട്ടെത്തിയ സിറാജുദ്ധീന്‍ തങ്ങളെ Koduvally എസ്.ഐ. അനൂപ് അരീക്കരയുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച രാത്രി 11.30-ഓടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നാണ് അറ്സ്റ്റു ചെയ്തത്.

2018-ല്‍ ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന കൊലപാതക കേസില്‍ പ്രതിയാണ്. കത്തി കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തിലും ഇയാള്‍ പ്രതിയാണ്. മൂന്നു മാസം മുമ്പ് കോഴിക്കോട് നഗരത്തില്‍ ഒരേ ദിവസം രാത്രി നടന്ന മൂന്ന് കവര്‍ച്ചാ സംഭവത്തില്‍ കസബ, ടൗണ്‍ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലും ഇയാള്‍ അറസ്റ്റിലായിരുന്നു.

2022-ല്‍ കാക്കൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ അടിപിടി കേസ്, 2015-ല്‍ ഫറോക്ക് സ്റ്റേഷന്‍ പരിധിയില്‍ പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസ്, 2018-ല്‍ കസബ സ്റ്റേഷന്‍ പരിധിയിലെ കവര്‍ച്ച കേസ്, ചെമ്മങ്ങാട് സ്റ്റേഷന്‍ പരിധിയില്‍ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസ്, താമരശ്ശേരിയിലെ പ്രകൃതി വിരുദ്ധ പീഡന കേസ്, 2021-ല്‍ വൈത്തിരി പോക്സോ കേസ് തുടങ്ങി വിവിധ സ്റ്റേഷനുകളിലായി 18-ഓളം കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test