Koduvally, Youth Congress Constituency Election; Victory for Fazal Palangad image

Koduvally, യൂത്ത് കോൺഗ്രസ് മണ്ഡലം തെരഞ്ഞെടുപ്പ്; ഫസൽ പാലങ്ങാടിനു വിജയം

HOP UAE VISA FROM 7300 INR - BANNER

Koduvally: യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ Koduvally അസംബ്ലി കമ്മിറ്റിയിലും ഭൂരിപക്ഷം മണ്ഡലം കമ്മിറ്റികളിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കി ടി.സിദ്ധീഖ്- കെ.സി.വേണുഗോപാൽ പക്ഷത്തിനു വിജയങ്ങൾ.

കൊടുവള്ളി അസംബ്ലി തിരഞ്ഞെടുപ്പിൽ ഫസൽ പാലങ്ങാട് വലിയ മാർജിനിൽ വിജയം നേടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നവനീത്, ആസിഫ് റഹ്മാൻ തുടങ്ങിയവർ പരാജയപ്പെട്ടു. അടുത്ത കാലത്ത് ഐ ഗ്രൂപ്പിൽ ചേക്കേറിയ നോമിനിയായ ആസിഫ് റഹ്മാൻ അവസാന സ്ഥാനമായ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടു. ഐ ഗ്രൂപ്പിന് ലഭിച്ച വോട്ടുകളിൽ വലിയ ചോർച്ചയാണ് ഉണ്ടായിട്ടുള്ളത്.

സിപിഎമ്മിൽ നിന്നും അടുത്തിടെ കോൺഗ്രസിലേക്ക് പോയി കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കാൻ ഇയാൾ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് മുതൽ കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ് പ്രവർത്തകർ അരയും തലയും മുറുക്കി കടുത്ത പരാജയം കൊടുക്കാൻ കൂട്ടായി പ്രവർത്തനം നടത്തിയതിന്റെ കൂടെ ഭാഗമാണ് ഫസലിന്റെ വിജയം. യൂത്ത് കോൺഗ്രസിൻറെ സംഘടന രീതി പ്രകാരം വിജയിക്കുന്നവർ പ്രസിഡണ്ടായും പരാജയപ്പെടുന്നവർ വൈസ് പ്രസിഡണ്ടുമാരായും തെരഞ്ഞെടുക്കപ്പെടും. താമരശ്ശേരി മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പുതിയ സഖ്യത്തിന്റെ സ്ഥാനാർഥി വിജയിച്ചത്.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA