Koodaranji, ‘തണൽ ഒരുങ്ങുന്നു മുൻപേ നടന്നവർക്ക്’ വയോജന സൗഹൃദ പഞ്ചായത്ത്- പഞ്ചായത്ത് തല പരിശീലനം സംഘടിപ്പിച്ചു.

hop thamarassery poster
Koodaranji:കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിനെ വയോജന സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായിട്ട് കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷനുമായി ചേർന്ന്   കൂടരഞ്ഞി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച അർദ്ധ ദിന  പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ റോസിലി ജോസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ അധ്യക്ഷയായി. വാർഡ് മെമ്പർ ജോണിവാളിപ്ലാക്കൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജിജി കട്ടക്കയം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
വയോജന സൗഹൃദ പഞ്ചായത്തിന്റെ പദ്ധതി രൂപീകരണ- പ്രക്രിയയും രീതി ശാസ്ത്രവും എന്ന വിഷയത്തിൽ  കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സി.ഇ.ഒ. കെ ബി മദൻ മോഹൻ  ക്ലാസ്സെടുത്തു. സ്ഥിരം സമിതി അംഗങ്ങളായ ജോസ് തോമസ്, വി.എസ്. രവീന്ദ്രൻ വാർഡ് മെമ്പർമാരായ ബോബി ഷിബു, എൽസമ്മ ജോർജ്, ജെറീന റോയി, സീന ബിജു, സുരേഷ് ബാബു, മോളി തോമസ്,  സെക്രട്ടറി സുരേഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ രാജീവൻ, JHI ആദിഷ്, ഐ സി ഡി എസ് സൂപ്പർവൈസർ, സിഡിഎസ് അംഗങ്ങൾ, ആശാവർക്കർമാർ, അംഗനവാടി വർക്കർമാർ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ, പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലുമുള്ള വയോക്ലബ് ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പഞ്ചായത്ത് തല വയോക്ലബ്ബ് പ്രസിഡന്റ് സോമനാഥൻ മാസ്റ്റർ നന്ദി പറഞ്ഞു.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test